ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകുന്നു; പ്രി എന്‍ഗേജ്മെന്റ് ടീസര്‍ പുറത്തുവിട്ട് നടി

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകുന്നു. തന്റെ വിവാഹനിശ്ചയം നടക്കാന്‍ പോവുകയാണെന്നും പറഞ്ഞ് താരം പ്രി എന്‍ഗേജ്മെന്റ് ടീസര്‍ പുറത്തുവിട്ടു. യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്. എന്നാല്‍ വരന്റെ പേരോ മറ്റു വിവരങ്ങളോ പങ്കുവെച്ചിട്ടില്ല.

ഹലോ എന്റെ പ്രിയ യൂട്യൂബ് കുടുംബം! നിങ്ങള്‍ എല്ലാവരും എന്നോട് വളരെക്കാലമായി ചോദിക്കുന്ന ചോദ്യം ഞാന്‍ അവസാനിപ്പിക്കുകയാണ്. അതെ, എന്റെ വിവാഹനിശ്ചയം നടത്തുകയാണ്. മറ്റാര്‍ക്കും മുമ്പ് നിങ്ങള്‍ ഇത് അറിയണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്റെ വിവാഹ നിശ്ചയത്തിന് മുമ്പുള്ള ടീസറും പ്രണയകഥയും ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. ‘തിരോന്തരം’ ‘കാസറോട്ട്’നെ കൊച്ചിയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍. നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, ഒപ്പം എല്ലാവരുടെയും സ്‌നേഹവും അനുഗ്രഹവും വേണം എന്നും പറഞ്ഞാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്.
ഒരു വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ എപ്പിസോഡിലാണ് ശ്രീവിദ്യ താന്‍ പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തിയത്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള, എന്നെ ഒരുപാട് ഇഷ്ടമുള്ള ഒരാളുണ്ട്. ഒന്നര വര്‍ഷം കൊണ്ട് കല്യാണം ഉണ്ടാവും എന്നാണ് അന്ന് ഷോയില്‍ ശ്രീവിദ്യ പറഞ്ഞത്.

സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായത്. സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് ശ്രീവിദ്യ എത്തിയത്. കാസര്‍ഗോഡുകാരിയായ ശ്രീവിദ്യ തന്റെ നിഷ്‌കളങ്കമായ സംസാര ശൈലിയൂടെയാണ് പ്രേക്ഷകമനം കവര്‍ന്നത്.

മോഡലിംഗ് രംഗത്തും സജീവമാണ് ശ്രീവിദ്യയിപ്പോള്‍. തുടക്ക കാലത്ത് പല കളിയാക്കലുകളും ശ്രീവിദ്യ കേള്‍ക്കേണ്ടതായി വന്നിരുന്നു. ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു നടി. ‘ഞാന്‍ പഠിച്ച കണ്ണൂര്‍ എയര്‍കോസിസില്‍ സിനിമയുടെ ഒഡീഷന്‍ നടന്നു. ഒന്നാം വര്‍ഷം ഏവിയേഷനു പഠിക്കുന്നു ഞാനപ്പോള്‍.

cropped-Sreevidya-Mullachery-2.jpg

സ്‌കൂള്‍കാലത്ത് മോണോ ആക്ടും കഥാപ്രസംഗവും നാടകവുമെല്ലാം കയ്യിലുണ്ടായിരുന്നു. ആ ധൈര്യത്തിന്റെ കയ്യും പിടിച്ച് വെറുതെ ശ്രമിച്ചു നോക്കി. ”സഹനായികയായി അവസരം കിട്ടിയെങ്കിലും സിനിമ നടന്നില്ല. അതോടെ, ചിലര്‍ കളിയാക്കലും തുടങ്ങി, ‘ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ.’ അന്നു പരിഹസിച്ചു ചിരിച്ചവരെ കൊണ്ട് തന്നെ കൈയടിപ്പിക്കണം എന്ന വാശിയാണ് ഇവിടം വരെയെത്താനുള്ള ഒരു കാരണമെന്ന് ഒരു അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി.

Previous articleദിലീപിനെ ആ തേങ്ങാ ഉടക്കാൻ കഴിഞ്ഞില്ല അപശകുനം പോലെ ആ സിനിമയും ലാൽ ജോസ് 
Next articleഇങ്ങനെ വേദനിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിക്കരുത്, ഞാൻ ഒരു കള്ളൻ അല്ല  മമ്മൂട്ടി