‘മാളികപ്പുറം ഉണ്ണിമുകുന്ദന്‍ നിര്‍മിച്ചു, ആസിഫ് അലി നായകന്‍ ആയിരുന്നെങ്കില്‍ വേറെ ലെവല്‍ ആകുമായിരുന്നില്ലേ..?’

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മാളികപ്പുറം…

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മാളികപ്പുറം ഉണ്ണിമുകുന്ദന്‍ നിര്‍മിച്ചു, ആസിഫ് അലി നായകന്‍ ആയിരുന്നെങ്കില്‍ വേറെ ലെവല്‍ ആകുമായിരുന്നില്ലേ..?’ എന്നു പറഞ്ഞാണ് ശ്രീജിത്ത് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ആരംഭിക്കുന്നത്.

സത്യത്തില്‍ മാളികപ്പുറം എന്ന സിനിമ ഉണ്ണിമുകുന്ദന്‍ നിര്‍മിച്ചു, ആസിഫ് അലി നായകന്‍ ആയിരുന്നെങ്കില്‍ വേറെ ലെവല്‍ ആകുമായിരുന്നില്ലേ..? കുറെ കൂടെ അഭിനയ സാധ്യതയും, അഭിനയം പ്രതിഫലിപ്പിക്കാന്‍ ഉള്ള കഴിവും ആസിഫ് അലി ക്ക് ആണെന്ന് എനിക്ക് തോന്നി. ഒരുപക്ഷെ ഈ സിനിമയില്‍ ഉണ്ണി മുകുന്ദനെ വിമര്‍ശിക്കുന്നവര്‍, ആസിഫ് അലി ആയിരുന്നെങ്കില്‍ വാഴ്ത്തി പാടിയേനെ.. ഇനി വിഷ്ണു ശശി ശങ്കര്‍ ഇതുപോലുള്ള ഡിവോഷണല്‍ സിനിമകളില്‍ ലീഡ് നായകനെ കാസ്‌റ് ചെയ്യുമ്പോള്‍ വളരെ ഏറെ ശ്രദ്ധിക്കേണ്ടതാണ്..
മാളികപ്പുറം എന്ന സിനിമ കണ്ടു… ഒരു തരത്തിലുള്ള മതം എന്നതിനെ പ്രയോഗിക്കാതെ ആളുകളെ പിടിച്ചിരുത്താന്‍ ഈ സിനിമക്ക് കഴിഞ്ഞു പക്ഷെ എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല.. കാരണം, അച്ഛന്‍ മരിച്ചു കഴിഞ്ഞ വര്‍ഷം തന്നെ ശബരിമലയിലേക്ക് ഒളിച്ചോടി പോയി അയ്യപ്പനെ കാണാന്‍ ശ്രമിച്ചത് അയ്യപ്പനോടുള്ള നീതികേടായി തോന്നിയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്.

നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ക്യാമറാമാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.