അമ്മയായപ്പോഴും ആ പ്രശ്‌നം എന്നെ അലട്ടിയില്ല!! രഹസ്യം പുറത്തുവിട്ട് ശ്രിയ ശരണ്‍

തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് ശ്രിയ ശരണ്‍. തന്റെ അഭിനയ മികവും കഴിവും കൊണ്ട് ചുരുങ്ങിയ കാലയളവില്‍ തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷാ ചിത്രങ്ങളില്‍ ശോഭിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്, പോക്കിരി രാജ…

തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് ശ്രിയ ശരണ്‍. തന്റെ അഭിനയ മികവും കഴിവും കൊണ്ട് ചുരുങ്ങിയ കാലയളവില്‍ തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷാ ചിത്രങ്ങളില്‍ ശോഭിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്, പോക്കിരി രാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടി മലയാളത്തില്‍ എത്തുന്നത്. പിന്നീട് മോഹന്‍ലാലിന്റെ നായികയായും ശ്രീയ വെള്ളിത്തിരയില്‍ എത്തിയിരുന്നു. അങ്ങനെ സിനിമാ മേഖലയില്‍ സജീവമായിരുന്ന ശ്രിയ പിന്നീട് വിവാഹ ശേഷമാണ് ഇന്‍ഡസ്ട്രിയില്‍ നിന്ന് വിട്ടു നിന്നത്. അതിനിടെ താരത്തിന് ഒരു കുഞ്ഞ് പിറന്നത് പോലും ആരും അറിഞ്ഞിരുന്നില്ല. കുട്ടിക്ക് ഒരു വയസ്സായപ്പോള്‍ ശ്രിയ തന്നെയാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്. ഞങ്ങളുടെ ലോകവും ഒരുപാട് മാറി.

ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു മാലാഖ വന്നു. ദൈവത്തിന് നന്ദി എന്ന് കുറിച്ച് കൊണ്ടായിരുന്നു താരം ഫോട്ടകോള്‍ പങ്കുവെച്ചത്. ഇപ്പോഴിതാ പ്രസവശേഷം എല്ലാ സ്ത്രീകളും നേരിട്ട് വരുന്ന അമിത ശരീര വണ്ണത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. എന്നാല്‍ താരത്തിന് അത്തരത്തിലൊരു ബുദ്ധിമുട്ട് കുഞ്ഞിനെ പ്രസവിച്ച ശേഷവും നേരിടേണ്ടി വന്നിട്ടില്ല എന്നാണ് ശ്രിയ പറയുന്നത്. അതിന്റെ രഹസ്യവും താരം തുറന്ന് പറയുന്നുണ്ട്. ഗര്‍ഭിണിയായ സമയത്തും താരം യോഗ ചെയ്യുമായിരുന്നു അത്രെ, അതിനാല്‍ അമിതവണ്ണം തനിക്ക് വന്നില്ല എന്നാണ് നടി പറയുന്നത്. മാത്രമല്ല പ്രസവ ശേഷവും യോഗ തുടരുന്നതും ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതും എല്ലാം കാരണമാണ് ഇപ്പോഴും ശരീരം അതുപോലെ തന്നെ കൊണ്ടുനടക്കാന്‍ കഴിയുന്നത് എന്നും ശ്രിയ പറയുന്നു. കഥക് നൃത്തത്തിനാണ് പ്രസവ ശേഷം നടി ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിച്ചത്.