ആ ഒരു ഒറ്റ കഥാപാത്രം കൊണ്ട് ഞാൻ ഇന്നുമൊരു തേപ്പുകാരി , ശ്രുതി രാമചന്ദ്രൻ 

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ ഒരു അഭിമുഖ്ത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്നെ പ്രേക്ഷകർക്ക്‌ കൂടുതൽ അറിയാവുന്ന ഒരു സിനിമ ആയിരുന്നു ‘സൺ‌ഡേ ഹോളി ഡേ’…

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ ഒരു അഭിമുഖ്ത്തിൽ താരം പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്നെ പ്രേക്ഷകർക്ക്‌ കൂടുതൽ അറിയാവുന്ന ഒരു സിനിമ ആയിരുന്നു ‘സൺ‌ഡേ ഹോളി ഡേ’ , അതിൽ തനിക്കൊരു തേപ്പുകാരിയുടെ ഇമേജ് ആയിരുന്നു ലഭിച്ചത്, പിന്നീട് പല സിനിമകളും ചെയ്യ്തിട്ടുണ്ടെങ്കിലും തന്നിൽ നിന്നും ഈ സിനിമയിലെ തേപ്പുകാരി എന്ന ഇമേജ് പോയിരുന്നില്ല ശ്രുതി പറയുന്നു.

പ്രേഷകരുടെ വിചാരം നമ്മൾ ഒരു കഥപാത്രം ചെയ്യ്താലും അത് ജീവിതത്തിലും പകർത്തും എന്നാണ്, ഇതൊരു റിയൽ അല്ല എന്ന് അവർ ചിന്തിക്കുന്നില്ല, ഞാൻ ആ ചിത്രത്തിൽ ആസിഫിന്റെ കഥാപാത്രത്തെ സ്നേഹിച്ചു പറ്റിക്കുന്ന കഥപാത്രം ആയിട്ടാണ്, എന്നാൽ മറ്റു സിനിമ പ്രേക്ഷകർ കണ്ടാലും ഞാൻ ഇപ്പോളും ഒരു തേപ്പുകാരി ആയിട്ടാണ് കാണുന്നത് ശ്രുതി പറയുന്നു.

ഞാൻ ആ കഥപാത്രം ചെയ്യ്തു കഴിയുമ്പോൾ എനിക്കറിയുമായിരുന്നു ഒരു നെഗറ്റിവ് ഇമേജ് ഉണ്ടാകുമെന്നു എനിക്കറിയാമായിരുന്നു, അത് ഞാൻ സംവിധായകനോട് പറയുകയും ചെയ്യ്തു. എന്നാൽ സിനിമ ചെയ്യുക എന്നുള്ളതായിരുന്നു എന്റെ മുന്പോട്ടുള്ള ചിന്ത കാരണം ഞാൻ എന്റെ ജോലി ഉപേക്ഷിച്ചാണ് സിനിമ മേഖലയിൽ എത്തിയത്, അപ്പോൾ സിനിമയിൽ മുന്നോട്ടു പോയില്ലെങ്കിൽ എന്റെ സാമ്പത്തിക ഭദ്രത ഇല്ലാതാവും അതായിരുന്നു ആ കഥപാത്രം ചെയ്യാനുള്ള കാരണം ശ്രുതി പറയുന്നു.