ഞങ്ങളുടെ വീട്ടിൽ നിറയെ പ്രശ്നങ്ങൾ ആയിരുന്നു, ആദ്യം കാണുമ്പൊള്‍ ഒരിക്കലും ഞങ്ങള്‍ ഒന്നാകുമെന്നു തോന്നിയില്ല

മലയാളത്തിലെ സീരിയൽ റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് ചെമ്പരുത്തി, മലയാളത്തിലെ തന്നെ മികച്ച സീരിയലുകൾ സംപ്രേക്ഷണം ചെയ്യുന്ന സീ കേരളത്തിലാണ് ചെമ്ബര്ത്തിയും സംപ്രേക്ഷണം ചെയ്യുന്നത്, പരമ്പര തുടങ്ങിയ സമയം മുതൽ റേറ്റിംഗിൽ വളരെ മുൻപന്തിയിലാണ്…

മലയാളത്തിലെ സീരിയൽ റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് ചെമ്പരുത്തി, മലയാളത്തിലെ തന്നെ മികച്ച സീരിയലുകൾ സംപ്രേക്ഷണം ചെയ്യുന്ന സീ കേരളത്തിലാണ് ചെമ്ബര്ത്തിയും സംപ്രേക്ഷണം ചെയ്യുന്നത്, പരമ്പര തുടങ്ങിയ സമയം മുതൽ റേറ്റിംഗിൽ വളരെ മുൻപന്തിയിലാണ് പരമ്പര. എല്ലാ റെക്കോർഡുകളും ഭേദിച്ച് മുന്നോട്ട് പോകുകയാണ് പരമ്പര. സീരിയൽ സംവിധാനം ചെയ്യുന്നത് എസ് ജനാർദ്ദനനാണ്. തുടക്കം മുതൽ തന്നെ വളരെ മികച്ച പ്രതികരണമാണ് ചെമ്പരുത്തിക്ക് ലഭിക്കുന്നത്. തൃച്ചംബരം തറവാട്ടിലെ മൂത്ത മാറുകളാണ് അഖിലാണ്ഡേശ്വരി, തറവാട്ടിലെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് അവിടുത്തെ മൂത്ത മരുമകളാണ്. പരമ്പരയിൽ കൂടി ഏറെ ജനശ്രദ്ധ നേടിയ താരമാണ് സ്റ്റെബിൻ, അടുത്തിടെ ആയിരുന്നു സ്റ്റെബിൻ വിവാഹിതനായത്.

ഇപ്പോൾ താരം തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ്, വലിയ ഒരു സംഭവ ബഹുലമായ പ്രണയം ഒന്നും ആയിരുന്നില്ല ഞങ്ങളുടേത്. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് വിനീഷ. പുള്ളിവഴിയാണ് ഞാന്‍ പരിചയപ്പെടുന്നത്. പിന്നെ പല സ്ഥലങ്ങളിലും വച്ച് നേരിട്ട് കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. അങ്ങനെ ഒരു ദിവസം ഫോണ്‍ നമ്പര്‍ വാങ്ങി സംസാരമായി. എന്ന് കരുതി കറക്കമോ കാര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ആദ്യം കാണുമ്പൊള്‍ ഒരിക്കലും ഞങ്ങള്‍ ഒന്നാകുമെന്നു തോന്നിയില്ല. ഞങ്ങള്‍ പരസ്പരം പ്രൊപ്പോസ് ചെയ്തിട്ടില്ല. രണ്ടാള്‍ക്കും ഒരു വൈബ് കിട്ടി അതിവിടെ വരെ എത്തി നില്‍ക്കുന്നു. എന്നാണ് താരം പറയുന്നത്.

അതുപോലെ എനിക്ക് ഏറെ ടെൻഷൻ ഉള്ള ഒന്നായിരുന്നു ഞങ്ങളുടെ ആദ്യ രാത്രി, എല്ലാ കൂട്ടുകാരുടെയും കല്യാണത്തിന് നല്ല പണി കൊടുത്ത ആളാണ് ഞാൻ, അപ്പോള്‍ എനിക്കും ടെന്‍ഷന്‍ ഉണ്ടായിരുന്നു എനിക്കും പണി വരാനുള്ള സാധ്യത ഉണ്ടെന്ന്. എന്തായാലും പ്രതീക്ഷിച്ചപോലെ അവര്‍ പണി തന്നു. ജനാലയില്‍ കൊട്ടാന്‍ തുടങ്ങി. അവസാനം കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. അവസാനം ഞാന്‍ പുറത്തിറങ്ങി കൂട്ടുകാര്‍ക്കൊപ്പം ഇരുന്നു. കുറെ സമയം കഴിഞ്ഞപ്പോള്‍ ദേഷ്യം വരാന്‍ തുടങ്ങി. അങ്ങനെ രാത്രി 11 മണിയായപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഡ്രസ്സ് മാറി വീട്ടില്‍ നിന്നും ഇറങ്ങി. ഞങ്ങളുടെ ആദ്യ രാത്രിയിൽ ഉറങ്ങാൻ പോലും സാധിച്ചില്ല എന്നാണ് താരം പറയുന്നത്