ഞാൻ ഒരു ആക്സിഡന്റ്ൽ ബേബി ആയിരുന്നില്ല എന്ന് മനസിലായി

ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാ ഏറെ ശ്രദ്ധ നേടുകയാണ്, സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് അബോർഷനെ കുറിച്ചും ആക്‌സിഡന്റൽ പ്രെഗ്നൻസിയെ കുറിച്ചും പോസ്റ്റുമായി എത്തിയത്, ഇപ്പോൾ സിനിമ കണ്ടതിനു ശേഷം…

ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാ ഏറെ ശ്രദ്ധ നേടുകയാണ്, സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് അബോർഷനെ കുറിച്ചും ആക്‌സിഡന്റൽ പ്രെഗ്നൻസിയെ കുറിച്ചും പോസ്റ്റുമായി എത്തിയത്, ഇപ്പോൾ സിനിമ കണ്ടതിനു ശേഷം തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് നിബിൻ, തന്റെ സോഷ്യൽ മീഡിയ വഴിയാണ് നിബിൻ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്,

വിശദമായി വായിക്കാം, ഞാൻ ഒരു ആക്സിഡന്റ്ൽ ബേബി ആയിരുന്നില്ല എന്ന് മനസിലായി സാറാ – ദാ ഇപ്പോ കണ്ടു തീർന്നേയുള്ളു. വായിച്ചറിഞ്ഞ മുൻവിധികൾ മാറ്റിവച്ചാണ് കാണാനിരുന്നത്. അബോർഷൻ എന്ന വിഷയത്തിൽ കെട്ടപ്പെട്ട് അനാവശ്യ വിവാദങ്ങൾ പ്രചരിച്ചതിനാൽ, നല്ലൊരു സ്ത്രീപക്ഷ സിനിമ അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നിറവേറ്റാതെ കടന്നുപോകുമെന്നതാണ് വാസ്തവം. പക്ഷേ നല്ല സിനിമ കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്ത ആരാണുള്ളത്? അവരുടെ കളിചിരികൾ, കലമ്പലുകൾ, കൊഞ്ചലുകൾ എല്ലാവരെയും ആകർഷിക്കും. എന്നാൽ സാറായുടെ രീതിക്കു വ്യത്യാസമുണ്ട്. വിവാഹമൊക്കെ ഇഷ്ടമാണെങ്കിലും കുഞ്ഞുങ്ങളുമൊത്തുള്ള ജീവിതം അവൾക്കു ചിന്തിക്കാവുന്നതിനപ്പുറ മാണെന്നു പ്രേക്ഷകർ മനസിലാക്കുന്നുണ്ട്. കുഞ്ഞിനെ പ്രസവിക്കാൻ താല്പര്യമില്ല എന്ന കാര്യം വിവാഹത്തിനുമുമ്പ് ജീവനുമായി സാറാ സംസാരിച്ചു ധാരണയിലെത്തുന്നുമുണ്ട്. എന്നിട്ടും ‘ആക്‌സിഡന്റൽ’ ആയി സംഭവിച്ച ഗർഭധാരണമാണ് കഥയുടെ ഗതി നിർണ്ണയിക്കുന്നത്.

ഈ സാഹചര്യത്തിൽ സാറായുടെ നിലപാടുകളെ പിന്തുണയ്ക്കുന്നതാണ് ഉചിതമെന്നു കരുതുന്നു. നമുക്കു പറ്റിയത് : അബോർഷന്റെ ധാർമ്മിക വശങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ സിദ്ധിക്കിന്റെ കഥാപാത്രം നൽകുന്ന ചില ഉൾക്കാഴ്ചകൾ അവഗണിക്കപ്പെട്ടു എന്നതാണ് യാഥാർഥ്യം. ഒരുക്കമില്ലാതെ ആരും parenthood ലേയ്ക്ക് പ്രവേശിക്കരുത് എന്ന ചിന്ത വളരെ പ്രസക്തമാണ്. ജനിച്ചുപോയതിന്റെ പേരിൽ ജീവിക്കാൻ വിധിക്കപ്പെട്ട കുഞ്ഞുങ്ങൾ നമ്മുടെ ചുറ്റുപാടുകളിലുണ്ട്. വളർത്താനുള്ള ഉത്തരവാദിത്തം നാട്ടുകാർക്കാണ് എന്ന ചിന്തയിൽ ജീവിക്കുന്ന ചില മാതാപിതാക്കളുമുണ്ട്. പങ്കാളിയുടെയും മക്കളുടെയും കാര്യങ്ങൾ ശ്രദ്ധിക്കാതെ കമ്പനിയടിച്ചു സ്വന്തം സുഖംതേടി നടക്കുന്ന ആരെങ്കിലും നമ്മളെല്ലാവരുടെയും പരിചയത്തിലുണ്ടാവും. ഇങ്ങനെ ആർക്കും വേണ്ടാതെ വളരുന്ന കുട്ടികളുടെ ഭാവി എന്താണ്? സമൂഹത്തിന്റെ നിർബന്ധം നിമിത്തം സാറാ മനസില്ലാ മനസോടെ ആ കുഞ്ഞിനെ ജനിപ്പിച്ചിരുന്നെങ്കിൽ നമ്മൾ കുറച്ചുപേർക്കു സമാധാനമാകുമായിരുന്നു. എന്നാൽ മുകളിൽ പരാമർശിച്ച പ്രശ്നങ്ങൾക്കു പരിഹാരമാകുമായിരുന്നോ? Better not be a parent than be a bad parent എന്ന വാചകം ഈ കാലഘട്ടത്തിൽ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. Jude Anthany Joseph Anna Ben