കിടിലന്‍ നൃത്തച്ചുവടുകളുമായി തണ്ണീര്‍മത്തനിലെ സ്റ്റെഫി

Follow Us :

ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം കോമഡി റൊമാന്റിക് ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. വിനീത് ശ്രീനിവാസന്‍, മാത്യു തോമസ് , അനശ്വര രാജന്‍ എന്നിവരാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചിന്തയും പ്രണയവും പ്രമേയമാക്കി ഒരുക്കിയ സിനിമ വന്‍ ഹിറ്റായിരുന്നു.
സിനിമയിലെ സ്റ്റെഫി എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവതാരം ഗോപിക രമേശ് ആണ് ഈ റോള്‍ ചെയ്തത്. ജെയ്സന്റെ അടുത്ത സുഹൃത്തായിരുന്നു സ്റ്റെഫി. സിനിമയില്‍ അധികം സംസാരിക്കാത്ത ഒരു കുട്ടിയായിരുന്നു സ്റ്റെഫി. പലപ്പോഴും ജെയ്സന്റെ ചോദ്യങ്ങള്‍ക്ക് ഒരു മൂളലിലൂടെയായിരുന്നു സ്റ്റെഫി മറുപടി പറഞ്ഞത്.

 

View this post on Instagram

 

A post shared by Gopika (@gopika_ramesh_)

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗോപിക പങ്കുവെക്കുന്ന ചിത്രങ്ങള്‍ വീഡിയോകള്‍ എല്ലാം നിമിഷനേരംകൊണ്ട് വൈറല്‍ ആവാര്‍ ഉണ്ട്. ഇപ്പോഴിതാ സുഹൃത്തുമൊത്ത് ഡാന്‍സ് കളിക്കുന്ന താരത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. നേരത്തെ നൃത്തം ചെയ്യുന്ന വീഡിയോ നടി പങ്കുവെച്ചിരുന്നു. പുതിയ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.