‘സ്താനാര്‍ത്തി ശ്രീക്കുട്ടന്’ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്!! ഉടന്‍ തിയ്യേറ്ററിലേക്ക്

അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രമാക്കി വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍. ബഡ്ജറ്റ് ലാബ് ഫിലിംസിന്റെ ബാനറില്‍ നിഷാന്ത് പിള്ള, മുഹമ്മമ് റാഫി എന്നിവരാണ്…

അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രമാക്കി വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്താനാര്‍ത്തി ശ്രീക്കുട്ടന്‍. ബഡ്ജറ്റ് ലാബ് ഫിലിംസിന്റെ ബാനറില്‍ നിഷാന്ത് പിള്ള, മുഹമ്മമ് റാഫി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പ്രോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായ വിവരമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കിടുന്നത്. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഉടന്‍ തിയ്യേറ്ററിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യു.പി.സ്‌കൂള്‍ പശ്ചാത്തലത്തിലൂടെ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന രണ്ടു കുട്ടികളാണ് പ്രധാന കഥാപാത്രങ്ങള്‍. അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവരെ കൂടാതെ ഒരു കൂട്ടം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ജിബിന്‍ ഗോപിനാഥ്, ആനന്ദ് മന്മഥന്‍, കണ്ണന്‍ നായര്‍, രാഹുല്‍ നായര്‍, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രന്‍ നായര്‍, ശ്രീനാഥ്, രാജീവ്, ഗംഗ മീരാ, ശ്രുതി സുരേഷ് എന്നിവരാണ് മറ്റ് വേഷങ്ങളിത്തിലെത്തുന്നത്.

മുരളി കൃഷ്ണന്‍, ആനന്ദ് മന്‍മഥന്‍, സംവിധായകന്‍ വിനേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അനൂപ്.വി.ശൈലജം, എഡിറ്റിംഗ്‌കൈലാഷ്. എസ്. ഭവന്‍, പി എസ് ജയഹരിയാണ് ഗാനങ്ങള്‍ ഒരുക്കിയത്. വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, അഹല്യ ഉണ്ണികൃഷ്ണന്‍ എന്നിവരുടേതാണ് വരികള്‍ പി.ആര്‍.ഒ -വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.