‘സിനിമ നല്ലതാണെങ്കിൽ പ്രൊമോഷൻ കുറവാണെങ്കിലും ജനങ്ങൾ ഏറ്റെടുക്കും’; നിലപാട് പറഞ്ഞ് ഫഹദ് ഫാസിൽ

ആവേശം പോലൊരു സിനിമ ഇതുവരെ ചെയ്തിട്ടില്ലെന്ന് നടൻ ഫഹദ് ഫാസിൽ. രംഗ എന്ന കഥാപാത്രം താൻ ഇതുവരെ ചെയ്തിട്ടുള്ള പോലെയുള്ള ഒരു കഥാപാത്രം അല്ല. മലയാളവും കന്നഡയും കലർന്ന ഭാഷയിലാണ് രം​ഗ സംസാരിക്കുന്നത്. ഇത്…

ആവേശം പോലൊരു സിനിമ ഇതുവരെ ചെയ്തിട്ടില്ലെന്ന് നടൻ ഫഹദ് ഫാസിൽ. രംഗ എന്ന കഥാപാത്രം താൻ ഇതുവരെ ചെയ്തിട്ടുള്ള പോലെയുള്ള ഒരു കഥാപാത്രം അല്ല. മലയാളവും കന്നഡയും കലർന്ന ഭാഷയിലാണ് രം​ഗ സംസാരിക്കുന്നത്. ഇത് വളരെ വ്യത്യസ്തവും സങ്കീർണ്ണവുമാണെന്നും താരം പറഞ്ഞു. ‘എന്നെ തേടി വരുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. പക്ഷേ, ആവേശം എന്നെ തേടി വന്നപ്പോൾ, വളരെ എന്റർടൈനിങ്ങ് ആയ ഈ ചിത്രം ചെയ്തുനോക്കണമെന്ന് എനിക്കുതോന്നി. ഓഫ്ബീറ്റ് സിനിമകൾക്കായി ഒടിടി പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകൾ ഉണ്ട്, പക്ഷേ ആവേശം തീയേറ്ററുകളിൽത്തന്നെ കാണേണ്ട ചിത്രമാണ്’.

അല്ലു അർജുന്റെ വരാനിരിക്കുന്ന ചിത്രമായ പുഷ്പ 2വിന്റെ ഷൂട്ടിംഗ് തിരക്കിലായതിനാൽ ആവേശത്തിന്റെ പ്രൊമോഷൻ പരിപാടികൾക്ക് അധികമൊന്നും പങ്കെടുക്കാൻ സാധിച്ചില്ലെന്ന് ഫഹദ് പറഞ്ഞു. സിനിമ നല്ലതാണെങ്കിൽ പ്രൊമോഷൻ കുറവാണെങ്കിലും ജനങ്ങൾ ഏറ്റെടുക്കും. സിനിമാപ്രവർത്തകരല്ല, മറിച്ച് സിനിമയാണ് പ്രേക്ഷകരോട് സംവേദിക്കണ്ടതെന്നും ഫഹദ് വ്യക്തമാക്കി.

രോമാഞ്ചത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. ബംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്. എഡിറ്റർ – വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ – അശ്വിനി കാലെ, വസ്ത്രാലങ്കാരം – മസ്ഹർ ഹംസ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – എആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ – പി കെ ശ്രീകുമാർ, പ്രോജക്റ്റ് സിഇഒ – മൊഹ്സിൻ ഖൈസ്, മേക്കപ്പ് – ആർജി വയനാടൻ, ഓഡിയോഗ്രഫി – വിഷ്ണു ഗോവിന്ദ്, ആക്ഷൻ – ചേതൻ ഡിസൂസ, വിഎഫ്എക്സ് – എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് – ശ്രീക്ക് വാരിയർ, ടൈറ്റിൽ ഡിസൈൻ – അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് ശേഖർ, പിആർഒ – എ.എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് – സ്‌നേക്ക് പ്ലാന്റ്.