സുചിത്രയുടെ ആ കുറിപ്പ് വായിച്ചപ്പോൾ എനിക്ക് ഭയങ്കര സങ്കടം തോന്നി

ലക്ഷക്കണക്കിന് ആരാധകർ ആണ് മോഹൻലാലിന് ഉള്ളത്. മോഹൻലാൽ എന്ന മഹാനാടൻറ്റെ നടനവൈഭവം എന്നും മലയാളം സിനിമയെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളു. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന…

ലക്ഷക്കണക്കിന് ആരാധകർ ആണ് മോഹൻലാലിന് ഉള്ളത്. മോഹൻലാൽ എന്ന മഹാനാടൻറ്റെ നടനവൈഭവം എന്നും മലയാളം സിനിമയെയും പ്രേക്ഷകരെയും അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളു. മോഹൻലാലിന്റെ ആക്ഷൻ സീനുകൾ പലപ്പോഴും സംവിധായകരെ വരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആരാധകരെ ആവേശം കൊള്ളിക്കുന്നത് ഒരു പതിവ് കാര്യമാണ്. ഒരു വില്ലനായി മലയാള സിനിമയില്‍ തുടക്കമിട്ട മോഹന്‍ലാലിന്‍റെ ആക്ഷന്‍ സീനുകള്‍ അദ്ദേഹം സൂപ്പര്‍ താരമാകും മുന്‍പേ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ തന്റെ  വിവാഹ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ തനിക്ക് ഒരു പരിപാടിയുടെ ആവശ്യത്തിനായി ദുബായ് പോകണമായിരുന്നു. അതിനു എന്നെ യാത്ര ആക്കാൻ ഐർപോർട്ട് വരെ സുചിത്രയും എന്റെ കൂടെ വന്നു. എയർപോർട്ടിൽ വെച്ച് എനിക്ക് യാത്രയുടെ സമയം ആയപ്പോൾ ഞങ്ങൾ യാത്ര പറഞ്ഞു പിരിഞ്ഞു. ചെക്കിങ് ഒക്കെ കഴിഞ്ഞു ഞാൻ അകത്ത് ഇരിക്കുന്ന സമയത്ത് എനിക്ക്‌ സുചിത്രയുടെ കോൾ വന്ന്. എന്റെ ബാഗ് ഒന്ന് നോക്കാൻ ആണ് സുചിത്ര വിളിച്ചിട്ട് പറഞ്ഞത്.

mohanlal suchitra2
mohanlal suchitra2

ഞാൻ ബാഗ് നോക്കിയപ്പോൾ അതിൽ ഒരു ഗിഫ്റ്റ് ഇരിക്കുന്നു. തുറന്നു നോക്കിയപ്പോൾ അത് ഒരു മോതിരം ആയിരുന്നു. അതിൽ ഒപ്പം ഒരു കുറിപ്പും, ഇന്ന് നമ്മുടെ വിവാഹ വാർഷികമാണ്, ഏതെങ്കിലും മറക്കാതിരിക്കു എന്നാണ് ആ കുറിപ്പിൽ സുചിത്ര എഴുതിയത്. സുചിത്രയ്ക്ക് എന്നോട് പറയാനുണ്ടായിരുന്ന ഒരുപാട് കാര്യങ്ങൾ ആ ഒരു വരിയിൽ ഉണ്ടായിരുന്നു. അത് വായിച്ചപ്പോൾ ശരിക്കും എനിക്ക് വിഷമംആയി. നമ്മൾ ചെറുത് എന്ന് കരുതുന്ന പല കാര്യങ്ങളും മറ്റുള്ളവർക്ക് വലുത് ആയിരിക്കും. അതിനു ശേഷം ഒരിക്കലും ഞാൻ ഏപ്രിൽ 28 എന്ന എന്റെ വെഡിങ് ആനിവേഴ്സറി ദിനം മറന്നിട്ടില്ല എന്നും മോഹൻലാൽ പറഞ്ഞു.