മേളകലാകാരന്മാർക്ക് സഹായപദ്ധതിയുമായി സുരേഷ്ഗോപി; ആദ്യഘട്ടമായി മകളുടെ പേരിൽ 10 ലക്ഷം രൂപ അനുവദിച്ചു!

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മനുഷ്യസ്‌നേഹിയായ താരം ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇതൊക്കെ പബ്ലിസിറ്റിയുടെ ഭാഗമായിട്ട് ചെയ്യുന്നതാണെന്ന് ഒരു വിഭാഗം ആളുകൾ വിമർശിക്കുന്നുണ്ട്, എന്നാൽ ആ വിമർശനങ്ങൾ…

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മനുഷ്യസ്‌നേഹിയായ താരം ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ ഇതൊക്കെ പബ്ലിസിറ്റിയുടെ ഭാഗമായിട്ട് ചെയ്യുന്നതാണെന്ന് ഒരു വിഭാഗം ആളുകൾ വിമർശിക്കുന്നുണ്ട്, എന്നാൽ ആ വിമർശനങ്ങൾ ഒന്നും കാര്യമാക്കാതെ താരം എപ്പോഴും ഇദ്ദേഹത്തിൻറെ ജീവകാരുണ്യ പ്രവർത്തികളുമായി മുന്നോട്ടു പോവുകയാണ് . അതിന്റെ ഒടുവിലത്തെ ഉദാഹരണം ഇതാണ്


സംസ്ഥാനത്ത് വലിയ കഷ്ടത അനുഭവിക്കുന്ന ഒരു വിഭാഗമാണ് വാദ്യ കലാകാരന്മാർ. ഇവർക്ക് കൈത്താങ്ങായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഇവരുടെ ഒരു സംഘടന രൂപീകരിക്കുന്നതിന് വേണ്ടി 10 ലക്ഷം രൂപ ആണ് ഇദ്ദേഹം അനുവദിച്ചത്. മകളുടെ പേരിൽ പ്രവർത്തിക്കുന്ന ചാരിറ്റിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചത്. അടുത്ത പത്ത് സിനിമകളിൽ നിന്നും ലഭിക്കുന്ന ഒരു കോടി രൂപ സംഘടനയ്ക്ക് നൽകുമെന്നും തൃശൂരിൽ വാദ്യകലാകാരന്മാരെ ആദരിക്കുന്ന ചടങ്ങിൽ വെച്ച് സുരേഷ് ഗോപി പ്രഖ്യാപിച്ചു

മുതിർന്ന കലാകാരന്മാരുടെ കാൽതൊട്ടു വന്ദിച്ചാണു സുരേഷ് ഗോപി കൈനീട്ടം സമ്മാനിച്ചത്. അതേ സമയം ചില കലാകാരന്മാർ അദ്ദേഹത്തിന്റെയും കാൽതൊട്ടു വന്ദിച്ചു. പെരുവനം കുട്ടൻമാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, കേളത്ത് അരവിന്ദാക്ഷൻ മാരാർ എന്നിവർ ചേർന്നു സുരേഷ് ഗോപിയെ ഷാൾ അണിയിച്ചു.അതേസമയം മിമിക്രി കലാകാരന്മാരുടെ സംഘടനയാണ് മാ. ഇവർ വിദേശത്തും നടത്തുന്ന പരിപാടികളിൽ നിന്നും ലഭിക്കുന്ന തുകയുടെ ചെറിയൊരു ഒരു വിഹിതം വാദ്യ കലാകാരന്മാർക്ക് നൽകണമെന്ന് താരം അഭ്യർത്ഥിച്ചിട്ടുണ്ട് .