എന്തിനാ ഇങ്ങനെ ത്യാഗം ചെയ്യുന്നു എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്., മകനെ കുറിച്ച് സുചിത്ര

മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ കുറിച്ച് നിരന്തരം വാര്‍ത്തകളുണ്ടാകാറുണ്ട്. താരരാജാവിന്റെ മകനെന്ന യാതൊരു ജാഡകളുമില്ലാതെ യാതൊരുവിധത്തിലുള്ള സുഖസൗകര്യങ്ങളും ഉപയോഗിക്കാത്ത ഒരാള്‍. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ഹൃദയമാണ് പ്രണവിന്റെ അടുത്ത സിനിമ. ര്‍ശന എന്ന് തുടങ്ങുന്ന ഗാനം…

മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ കുറിച്ച് നിരന്തരം വാര്‍ത്തകളുണ്ടാകാറുണ്ട്. താരരാജാവിന്റെ മകനെന്ന യാതൊരു ജാഡകളുമില്ലാതെ യാതൊരുവിധത്തിലുള്ള സുഖസൗകര്യങ്ങളും ഉപയോഗിക്കാത്ത ഒരാള്‍.
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങുന്ന ഹൃദയമാണ് പ്രണവിന്റെ അടുത്ത സിനിമ. ര്‍ശന എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങ് ആയിരുന്നു. പ്രണവിന്റെ മൂന്നാമത്തെ ചിത്രമാണ് ഇത്.ഇപ്പോഴിതാ മകന്റെ ശീലങ്ങളെ കുറിച്ച് വിവരിക്കുകയാണ് അമ്മ സുചിത്ര.

സുചിത്രയുടെ വാക്കുകള്‍– ചെറുപ്പം മുതലേ യാത്രയോട് വളരെ ഇഷ്ടമുള്ള വ്യക്തിയാണ് അവന്‍.
വളരുന്നതിനനുസരിച്ച് അത് അവന്റെ ജീവിതത്തിന്റെ ഭാഗമായി. ഒരു ഘട്ടത്തില്‍ പഠനത്തിന് ഇടവേള കൊടുത്ത പുറത്തു ബാഗും തൂക്കി അവന്‍ യാത്ര തുടങ്ങി. ബനാറസും, ഹമ്പിയും, ഹിമാലയവും, വയനാടും എല്ലാം അവന്റെ നിരന്തര യാത്ര ലക്ഷ്യങ്ങളായി. കാറിലോ വിമാനത്തിലെ പോകാന്‍ പറ്റുമായിരുന്നിട്ടും ബസ്സിലും, ബസ്സിന്റെ പുറത്തും, ട്രെയിനിലെ സാധാ കമ്പാര്‍ട്ട്‌മെന്റ് ആണ് അവന്‍ യാത്ര ചെയ്തത്. ഭക്ഷണം തട്ടുകടകളില്‍ നിന്നായിരുന്നു. സാധാരണ മുറികളിലാണ് കിടന്നുറങ്ങിയത്. എന്തിനാ ഇങ്ങനെ ത്യാഗം ചെയ്യുന്നു എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ ചെറുതായി വേദനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതാണ് അവന്റെ ഇഷ്ടമാണെന്ന് ഞാന്‍ പതുക്കെ തിരിച്ചറിഞ്ഞു. പ്രശസ്തനാകുന്നതിനേക്കാള്‍ അജ്ഞാതന്‍ ആകുന്നതാണ് അവന് ഇഷ്ടം.