ലാലേട്ടന്റെ പെര്‍ഫോമന്‍സിന് മുന്നില്‍ ഒന്നുമല്ലാണ്ടായി..!! ഡയലോഗ് പോലും മറന്ന് സുദേവ് നായര്‍..!!

മികച്ച അഭിനയം കാഴ്ച്ച വെച്ച് പുതിയ സിനിമകളിലൂടെയെല്ലാം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയാണ് സുദേവ് നായര്‍. ഭീഷ്മ പര്‍വ്വത്തിന് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന സിബിഐ അഞ്ചാം സീരിസിലും മോഹന്‍ലാല്‍ നായകനായി എത്തുന്ന മോണ്‍സ്റ്ററിലും സുദേവ്…

മികച്ച അഭിനയം കാഴ്ച്ച വെച്ച് പുതിയ സിനിമകളിലൂടെയെല്ലാം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയാണ് സുദേവ് നായര്‍. ഭീഷ്മ പര്‍വ്വത്തിന് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന സിബിഐ അഞ്ചാം സീരിസിലും മോഹന്‍ലാല്‍ നായകനായി എത്തുന്ന മോണ്‍സ്റ്ററിലും സുദേവ് പ്രധാന കഥാപാത്രങ്ങളിലായി എത്തുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ കൂടെ മോണ്‍സ്റ്ററില്‍ അഭിനയിച്ചതിന്റ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സുദേവ്. ലാലേട്ടന്റെ അഭിനയത്തെ കുറിച്ച് സുദേവ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നടന്റെ വാക്കുകളിലേക്ക്.. തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ലാലേട്ടന്റെ കൂടെ അഭിനയിക്കണമെന്നത്. ലാലേട്ടന്റെ സിനിമകള്‍ കണ്ടാണ് താന്‍ അഭിനയം പഠിക്കുന്നത്. സിനിമയുടെ ഷൂട്ട് തുടങ്ങി ഫസ്റ്റ് ഡേയൊക്കെ താന്‍ ഭയങ്കര നെര്‍വസ് ആയിരുന്നു. ലാലേട്ടന്‍ ഇങ്ങനെ പെര്‍ഫോം ചെയ്യുമ്പോള്‍ നമ്മള്‍ ഒന്നും അല്ലാണ്ടായി പോകും. അങ്ങനെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു നിശബ്ദത നോക്കിയപ്പോള്‍ താനായിരുന്നു ഡയലോഗ് പറയേണ്ടിയിരുന്നത്.

ലാലേട്ടന്റെ അഭിനയത്തിന്റെ മുന്നില്‍ നമ്മളെല്ലാം മറക്കും എന്നാണ് സുദേവ് പറയുന്നത്. അതേസമയം, ഈ സിനിമ ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും എന്നും സുദേവ് കൂട്ടിച്ചേര്‍ക്കുന്നു. ആക്ഷനും കോമഡിയും എല്ലാമുണ്ടതില്‍. പഴയ ലാലേട്ടന്‍ പുതിയ ലാലേട്ടന്‍ അങ്ങനെയൊന്നുമില്ല.

നല്ലതെന്ന് തോന്നുന്ന കഥകള്‍ അദ്ദേഹം ചെയ്യുന്നു. തീര്‍ച്ചയായും മോണ്‍സ്റ്ററില്‍ നമുക്ക് പഴയ ലാലേട്ടനെ കാണാം…എന്നാണ് സുദേവ് ആരാധകര്‍ക്ക് ഉറപ്പ് നല്‍കുന്നത്.