കേരളത്തിലെ എന്റെ സ്വകാര്യത നശിച്ചു, വാശി പിടിച്ചിട്ട് കാര്യമില്ലാല്ലോ: പ്രഭാസ്

കേരളത്തിലെ തന്റെ സ്വകാര്യത നഷ്ടമായതായി തെന്നിന്ത്യന്‍ താരം പ്രഭാസ്. തന്റെ പുതിയ ചിത്രമായ ‘രാധേശ്യാം’ന്റെ പ്രൊമോഷന് ഇടയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ബാഹുബലി എന്റെ സ്വകാര്യതയെ തീര്‍ച്ചയായും തടസ്സപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ആലപ്പുഴയില്‍ വന്നിരുന്നപ്പോഴും ബാഹുബലിയുടെ…

കേരളത്തിലെ തന്റെ സ്വകാര്യത നഷ്ടമായതായി തെന്നിന്ത്യന്‍ താരം പ്രഭാസ്. തന്റെ പുതിയ ചിത്രമായ ‘രാധേശ്യാം’ന്റെ പ്രൊമോഷന് ഇടയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ബാഹുബലി എന്റെ സ്വകാര്യതയെ തീര്‍ച്ചയായും തടസ്സപ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ആലപ്പുഴയില്‍ വന്നിരുന്നപ്പോഴും ബാഹുബലിയുടെ ആദ്യ ഭാഗത്തിന് കേരളത്തില്‍ വന്നപ്പോഴും ആരും എന്നെ തിരിച്ചറിഞ്ഞിരുന്നില്ല. അതുകൊണ്ട് ഷൂട്ടും നടന്നു. അന്ന് അവര്‍ക്കെന്നെ അറിയില്ലായിരുന്നു.”

 

 

”ഇന്ന് എല്ലാവര്‍ക്കും എന്നെ അറിയാം. അതുകൊണ്ട് തന്നെ മുമ്പത്തേതിലും ഒരുപാട് വ്യത്യാസമുണ്ട്. പക്ഷെ അതില്‍ എനിക്ക് പ്രശ്നമില്ല. നമുക്ക് എല്ലാം ഒരുമിച്ചു കിട്ടില്ലല്ലോ. ബാഹുബലിയും വേണം സ്വകാര്യതയും വേണം എന്ന് പറഞ്ഞു വാശി പിടിക്കാന്‍ കഴിയില്ലല്ലോ” പ്രഭാസ് പറഞ്ഞു.