ഒടുവിൽ ചിരിക്കുന്നൊരു വേഷം കിട്ടിയെന്ന് സുദേവ് നായർ

മലയാളത്തിലെ തന്റെ അരങ്ങേറ്റ ചിത്രമായ മൈ ലൈഫ് പാർട്ണർ എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടനാണ് സുദേവ് നായർ.ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ സുദേവിന് പ്രത്യേക കഴിവ് ഉണ്ട്. ഇപ്പോഴിതാ…

മലയാളത്തിലെ തന്റെ അരങ്ങേറ്റ ചിത്രമായ മൈ ലൈഫ് പാർട്ണർ എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടനാണ് സുദേവ് നായർ.ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ സുദേവിന് പ്രത്യേക കഴിവ് ഉണ്ട്. ഇപ്പോഴിതാ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മോൺസ്റ്ററിലും ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത് സുദേവ് നായരാണ്.

മോഹൻലാലിന്റെ കൂടെ അഭിനയിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം. ലാൽ സാറിന്റെ കൂടെ അഭിനയിക്കണം എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും ഒരുപാട് അനുഭവ സമ്പന്നരായ ആളുകളുടെ കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തനിക്ക് ബംബർ അടിച്ച ഫീൽ ആണെന്നും സുദേവ് നായർ പറഞ്ഞു. താൻ ഇത്തരത്തിലൊരു കഥാപാത്രം ആദ്യമായിട്ടാണ് ചെയ്യുന്നതെന്നും ഒടുവിൽ ചിരിക്കുന്നൊരു വേഷം തനിക്ക് കിട്ടിയെന്നും താരം പറഞ്ഞു.

ഉദയ് കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ ഇന്ന് പ്രദർശനത്തിനെത്തുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് മോൺസ്റ്റർ നിർമിക്കുന്നത്.ജോണി ആൻറണി ,സിദ്ദിഖ്, ഗണേഷ് കുമാർ,ലെന ബിജു പപ്പൻ, കൈലാഷ്, ഹണി റോസ്, സ്വാസിക,ലഷ്മി മഞ്ജു തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരി നാരായണൻറെ വരികൾക്ക് സംഗീതം നൽകുന്നത് ദീപക് ദേവാണ്.