‘എട്ട് വര്‍ഷം മുമ്പ് നിങ്ങള്‍ക്കെന്റെ പേരറിയില്ല, ആരെന്നും എന്തെന്നും അറിയില്ല’ വിജയ് ദേവരക്കൊണ്ട

തെലുങ്ക് സിനിമയിലെ യുവതാരമാണ് വിജയ് ദേവരക്കൊണ്ട. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ കേരളത്തിലും ധാരാളം ആരാധകരെ സൃഷ്ടിക്കാന്‍ വിജയ് ദേവരക്കൊണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. താരത്തിന്റെ ഗീതാ ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് തുടങ്ങിയ ചിത്രങ്ങള്‍ കേരളത്തിലും വലിയ വിജയമായിരുന്നു. ഇതോടെ താരം യുവാക്കളുടെ ഹരമായി മാറി.

ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വിജയ് ദേവരക്കൊണ്ട. എട്ടു വര്‍ഷം മുമ്പ് ആര്‍ക്കും അറിയാത്ത ആളായിരുന്നു താനെന്നും ഇന്ന് പിന്തുണയ്ക്കാനും വിശ്വസിക്കാനും പ്രതീക്ഷയര്‍പ്പിക്കാനും ആരാധകര്‍ ഒപ്പമുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പും പങ്കുവെച്ചിരിക്കുന്നത്.

https://www.instagram.com/p/CdXcn3OIt5G/?utm_source=ig_web_copy_link

‘എനിക്ക് 15 വയസ്സുള്ളപ്പോള്‍ പിറന്നാള്‍ ആഘോഷങ്ങള്‍ അവസാനിപ്പിച്ചയാള്‍ക്ക്, അമ്മേ നിങ്ങളുടെ സ്‌നേഹവും കരുതലുമാണ് എന്നെ ഈ നിലയില്‍ എത്തിച്ചത്. എട്ട് വര്‍ഷം മുമ്പ് നിങ്ങള്‍ക്കെന്റെ പേരറിയില്ല, ആരെന്നും എന്തെന്നും അറിയില്ല. ഇന്ന് നിങ്ങളെനിക്കായി ആര്‍ത്ത് വിളിക്കുന്നു, പ്രോല്‍സാഹിപ്പിക്കുന്നു, പിന്തുണയ്ക്കുന്നു, വിശ്വസിക്കുന്നു, പരിധിയില്ലാതെ സ്‌നേഹം കൊണ്ട് മൂടുന്നു. ഒരു കാര്യം നിങ്ങളറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഈ സ്‌നേഹം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നിങ്ങളിലേക്ക് ഞാന്‍ തിരികെ നല്‍കും. ആരോഗ്യമായും സന്തോഷമായും ഇരിക്കുക, സ്‌നേഹത്തോടെ നിങ്ങളുടെ വിജയ് ദേവരക്കൊണ്ട.” നടന്‍ കുറിച്ചു.

Ananya Pandey Vijay Devarakonda Snapped At Movie Shoot_41

അനന്യാ പാണ്ഡെ നായികയായെത്തുന്ന പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലിഗര്‍ ആണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.
90 ലക്ഷം ഫോളോവേഴ്‌സാണ് ഇന്‍സ്റ്റാഗ്രാമില്‍ വിജയ് ദേവരക്കൊണ്ടയ്ക്ക് ഉള്ളത്. തെന്നിന്ത്യന്‍ സിനിമയില്‍ ഇത്രയേറെ ഫോളോവേഴ്‌സുള്ള ഏകതാരമായിരിക്കുകയാണ് അദ്ദേഹം