ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യം; ശ്രദ്ധനേടി പ്രശസ്ത ഗായിക അനിത ഷെയ്ഖ് ആദ്യമായി കംപോസ് ചെയ്ത സൂഫിഗാനം

നിരവധി സൂഫി ഗാനങ്ങൾ നമുക്ക് കേട്ട് പരിചയമുണ്ട്, എന്നാൽ ഒരു വനിതാ കംപോസ് ചെയ്ത സൂഫി ഗാനം ആരും തന്നെ കേൾക്കാൻ വഴിയില്ല,  ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആരും തന്നെ അത് ചെയ്തിട്ടില്ല എന്ന്…

നിരവധി സൂഫി ഗാനങ്ങൾ നമുക്ക് കേട്ട് പരിചയമുണ്ട്, എന്നാൽ ഒരു വനിതാ കംപോസ് ചെയ്ത സൂഫി ഗാനം ആരും തന്നെ കേൾക്കാൻ വഴിയില്ല,  ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആരും തന്നെ അത് ചെയ്തിട്ടില്ല എന്ന് പറയാം, എന്നാൽ ഇപ്പോൾ ചരിത്രം തിരുത്തികൊണ്ട് പ്രശസ്ത പിന്നണി ഗായിക അനിത ഷെയ്ക്ക് രംഗത്ത് വന്നിരിക്കുകയാണ്, കബീറിന്റെ ദിവസങ്ങൾ എന്ന സിനിമയിലെ അനിത കംപോസ് ചെയ്ത സൂഫി ഗാനം ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

ബോളിവുഡ് റൈറ്റർ ഷക്കീൽ ആസ്മി ആണ് ഗാനം രചിച്ചിരിക്കുന്നത്, ഒരുപാട് ഹിന്ദി സിനിമകൾക്ക് വേണ്ടി ഗാനം രചിച്ചിട്ടുള്ള ഒരു രചയിതാവാണ് അദ്ദേഹം. പത്മശ്രീ കൈലാസ ഖേർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യ കണ്ട മികച്ച ഗായകരിൽ ഒരാളാണ് അദ്ദേഹം. മികച്ച പ്രതികരണം ആണ് അനിത ഷെയ്ക്കിന്റെ സൂഫി ഗാനത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഗാനം ഇറങ്ങി നിമിഷനേരം കൊണ്ട് തന്നെ ട്രെൻഡിങ്ങിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച  മ്യൂസിഷ്യൻസ് മാരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. മലയാളത്തിലെ ഹിറ്റ് ഗാനങ്ങൾ ആലപിച്ച ഗായിക കൂടിയാണ് അനിത.  പരുന്ത്, ഗോസ്റ്റ് ഹൗസ്, ബോഡി ഗാർഡ്, റോക്ക് ഇൻ റോൾ എന്നീ സിനിമയിലെ ഹിറ്റ് ഗാനങ്ങൾ  അനിത ആലപിച്ചിട്ടുണ്ട്.

 

കടപ്പാട് : Zee Music South