രജനീകാന്തിന്റെ ജീവിതം ബോളിവുഡിലേക്ക്!!!

ബസ് കണ്ടക്ടറില്‍ നിന്ന് സിനിമാ ലോകത്തെ തലൈവരായി വളര്‍ന്ന രജനീകാന്തിന്റെ ജീവിതം എല്ലാവര്‍ക്കും അറിയുന്നതാണ്. ശിവാജി റാവു ഗെയ്ക്‌വാദ് എന്ന രജനികാന്തിന്റെ ജീവതവും സിനിമാകുകയാണ്. ബോളിവുഡ് ചിത്രമായിട്ടാണ് താരജീവിതം സ്‌ക്രീലെത്തുന്നത്.

പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നഡ്വാല രജനികാന്തിന്റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം കരസ്ഥമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ സല്‍മാന്‍ നായകനാവുന്ന സിക്കന്തറിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് സാജിത്. ചിത്രത്തിന് ശേഷം രജനി ചിത്രത്തിലേക്ക് കടക്കുക.

താരജീവിതം സിനിമയാക്കാന്‍ വന്‍ തുകയാണ് വാഗ്ദാനം ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു ബയോപികിന്റെ അവകാശം നേടാന്‍ ചെലവാക്കിയ ഏറ്റവും കൂടിയ തുകയാണ് രജനീകാന്തിന് വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യന്‍’നാണ് രജനീകാന്തിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രം. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് താരം എത്തുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. തമിഴ് സിനിമയില്‍ സംഗീത സംവിധായകന്‍ ഇളയരാജയുടെ ജീവിതവും വെള്ളിത്തിരയിലേക്ക് എത്തുന്നുണ്ട്. ധനുഷാണ് ഇളയരാജയായി എത്തുന്നത്.