അനിയത്തിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സുജാതയും കുടുംബവും

അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്ക്, കെ എസ് ചിത്രക്ക് പാട്ടുപാടി ആശംസകളറിയിച് സുജാത മോഹനും കുടുംബവും. അനിയത്തിക്കുട്ടിക്ക് എല്ലാ ആശംസകളും മൂന്ന് മാസം ചേച്ചിയാണ് ഞാന്‍. ഇങ്ങനെയാണ് വീഡിയോ തുടങ്ങുന്നത്. ഒപ്പം…

അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടിക്ക്, കെ എസ് ചിത്രക്ക് പാട്ടുപാടി ആശംസകളറിയിച് സുജാത മോഹനും കുടുംബവും. അനിയത്തിക്കുട്ടിക്ക് എല്ലാ ആശംസകളും മൂന്ന് മാസം ചേച്ചിയാണ് ഞാന്‍. ഇങ്ങനെയാണ് വീഡിയോ തുടങ്ങുന്നത്. ഒപ്പം പശ്ചാത്തലമായി ഇരുവരും ഒരുമിച്ചു പാടിയ രാക്കിളിപ്പാട്ടിലെ ശാരികേ നിന്നെ കാണാൻ എന്നാ ഗാനവും.

ഇനിയും ഒരുപാട് ഒരുപാട് പാടണമെന്നും ആയുരാരോഗ്യത്തോടെയും സന്തോഷത്തോടെയിലും ഒരുപാട് കാലം ജീവിക്കാൻ കഴിയട്ടെ എന്നും സുജാത ആശംസിക്കുന്നു. ഒപ്പം മറ്റുള്ളവർക് പ്രചോദനമായി ഇനിയും മുന്നോട്ട് പോകുകയെന്നും സുജാത വിഡിയോയിൽ പറയുന്നത് കേൾക്കാം. ചിത്രയ്ക്കായി മഴൈവരത് മഴൈവർത് എന്ന പാട്ടാണ് സുജാതയുടെ ഭർത്താവ് മോഹൻ പാടിയത്.ചിത്ര പാടിയതിൽ തന്റെ പ്രീയപ്പെട്ട പാട്ടാണ് എന്നണ് കൃഷ്ണമോഹൻ പറയുന്നത്. പൊന്നു ചിത്രച്ചേച്ചിക്ക് ഹാപ്പി ഹാപ്പി ബര്ത്ഡേ എന്നാണു ശ്വേതാ  പറയുന്നത്. ഒരുപാട് വര്ഷം ഞങ്ങൾക്കായി ഒരുപാട് ഗാനങ്ങൾ പഠിത്തണമെന്നു ശ്വേതാ പറയുന്നു. ചിത്ര ചേച്ചിയുടെ സ്റ്റേജ് പെർഫോമൻസ് കണ്ടു താൻ അമ്പരന്നു പോയിട്ടുണ്ടെന്ന് ശ്വേതാ പറയുന്നുണ്ട്. ശ്വേതയുടെ മകൾ ശ്രേഷ്ഠയും കൂടെ പാടുന്നുണ്ട്. മാർച്ചിലായിരുന്നു സുജാത മോഹന്റെ പിറന്നാൾ. അന്ന് സുജാതയ്ക്ക് ചിത്ര നൽകിയ പിറന്നാളാശംസ ഒക്കെ വൈറലായിരുന്നു.

Sujatha Family