എന്തിനാണ് സ്ത്രീകൾ മാത്രം അതിനെ ഇങ്ങനെ ഭയക്കുന്നത്

മലയാള സിനിമയിൽ ഒരു കാലത്ത് നിരവധി സിനിമകൾ ചെയ്ത കഥാപാത്രമാണ് സുകന്യ. മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം നിരവധി ചിത്രങ്ങൾ ചെയ്യാനുള്ള അവസരം താരത്തിന് ലഭിച്ചു. എവർഗ്രീൻ നായികമാരുടെ പട്ടികയിൽ ഉൾപ്പെടുന്ന താരമായ സുകന്യ…

മലയാള സിനിമയിൽ ഒരു കാലത്ത് നിരവധി സിനിമകൾ ചെയ്ത കഥാപാത്രമാണ് സുകന്യ. മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം നിരവധി ചിത്രങ്ങൾ ചെയ്യാനുള്ള അവസരം താരത്തിന് ലഭിച്ചു. എവർഗ്രീൻ നായികമാരുടെ പട്ടികയിൽ ഉൾപ്പെടുന്ന താരമായ സുകന്യ നിരവധി നല്ല കഥാപാത്രങ്ങൾ പ്രക്ഷകർക്കായി സമ്മാനിച്ചു. മലയാളത്തിന് പുറമെ മാറ്റ് പല ഭാഷകളിലും സുകന്യക്ക് അഭിനയിക്കാൻ അവസരം ലഭിക്കുകയുണ്ടായി. എന്നാൽ തന്റെ കരിയറിൽ ചില ഗോസിപ്പുകളും താരത്തിനെതിരെ ഉണ്ടായിരുന്നു. പൊതുവെ ഗോസിപ്പുകളിൽ ഇടം പിടിക്കാത്ത സുകന്യയുടെ കരിയറിനെ ഈ ഗോസിപ്പ് വളരെ മോശമായി തന്നെ ബാധിച്ചു എന്ന് പറയാം.

കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോൾ ആയിരുന്നു നടി സുകന്യ വിവാഹിതയാകുന്നത്. അമേരിക്കയിൽ വെച്ച് നടന്ന വിവാഹത്തോടെ താരം അഭിനയ ജീവിതത്തിന് വിട പറയുകയും ചെയ്തു. എന്നാൽ ഇവരെ താര പരിവേഷത്തോടെ നടന്ന സുകന്യയ്ക്ക് അമേരിക്കരയിലെ ജീവിത രീതിയോട് ഒട്ടും പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. വിവാഹ ജീവിതത്തിൽ ചില പൊരുത്തക്കേടുകൾ നേരിട്ടതോടെ സുകന്യ വിവാഹ ജീവിതം അവസാനിപ്പിക്കുകയും തിരികെ നാട്ടിലേക്ക് വരുകയും ആയിരുന്നു. തിരിച്ച് വന്ന സുകന്യ വീണ്ടും അഭിനയത്തിൽ സജീവമാകുയായിരുന്നു. അതിനു ശേഷം ഒരു രാഷ്ട്രീയ പ്രവർത്തകനായി സുകന്യയ്ക്ക് മോശം ബന്ധം ഉണ്ടെന്ന തരത്തിൽ ഉള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ വിവാഹത്തെയും വിവാഹ മോചനത്തെയും കുറിച്ച് സുകന്യ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിവാഹ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ സ്ത്രീകൾ മാത്രം ഇങ്ങനെ ഭയന്നോടേണ്ട കാര്യമില്ല. ഭാര്യയും ഭർത്താവും തമ്മിൽ സംസാരിച്ച് ആ വിഷയം തീർക്കണം. അങ്ങനെ തീർക്കാൻ കഴിയുന്നില്ല എങ്കിൽ കോടതിയെ സമീപിക്കുക. വിവാഹ മോചനത്തിന് വേണ്ടി. പരസ്പ്പരം പൊരുത്തമില്ലാതെ ഒരു മുറിയിൽ കഴിക്കുന്നതിനേക്കാൾ നല്ലത് വിവാഹ മോചനം തന്നെ ആണെന്നും വിവാഹ മോചനം എന്ന് പറയുമ്പോൾ സ്ത്രീകൾ മാത്രം ഇങ്ങനെ പേടിക്കേണ്ട കാര്യമില്ല എന്നുമാണ് സുകന്യ പറയുന്നത്.