‘നിനക്ക് നല്ലൊരു ഭാര്യയെ കിട്ടട്ടെ’ തന്റെ പേര് പച്ചകുത്തിയ ആരാധകന്റെ കൈ പിടിച്ച് സണ്ണി ലിയോണ്‍

ബോളിവുഡ് നടി സണ്ണി ലിയോണിന് ആരാധരേറെയാണ്. പോണ്‍ രംഗങ്ങളിലൂടെ ശ്രദ്ധേയയായ സണ്ണി പിന്നീട് ബോളിവുഡില്‍ ചുവടുറപ്പിക്കുകയായിരുന്നു. പലതരത്തിലുള്ള സാമൂഹിക കാര്യങ്ങളിലും പങ്കാളിയാകുന്ന സണ്ണിയെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. 2017ല്‍ മഹാരാഷ്ട്ര സ്വദേശിയായ രണ്ട് വയസുകാരിയെ…

sunny-leone-shared-video-of-her-fan

ബോളിവുഡ് നടി സണ്ണി ലിയോണിന് ആരാധരേറെയാണ്. പോണ്‍ രംഗങ്ങളിലൂടെ ശ്രദ്ധേയയായ സണ്ണി പിന്നീട് ബോളിവുഡില്‍ ചുവടുറപ്പിക്കുകയായിരുന്നു. പലതരത്തിലുള്ള സാമൂഹിക കാര്യങ്ങളിലും പങ്കാളിയാകുന്ന സണ്ണിയെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. 2017ല്‍ മഹാരാഷ്ട്ര സ്വദേശിയായ രണ്ട് വയസുകാരിയെ ദത്തെടുത്തതോടെ ഇവര്‍ വാര്‍ത്തകളില്‍ കൂടുതല്‍ ഇടം നേടിയത്. ഇപ്പോഴിതാ ഒരു ആരാധകനൊപ്പമുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം.

https://www.instagram.com/p/CbMW_A0jvvu/

ഷൂട്ടിനിടെ കണ്ടുമുട്ടിയ യുവ ആരാധകന്റെ കൈയില്‍ തന്റെ പേര് പച്ച കുത്തിയത് കണ്ടതോടെ അടുത്തേക്ക് വിളിക്കുകയായിരുന്നു നടി. ആരാധകന്റെ കൈപിടിക്കുന്നതും വീഡിയോയില്‍ കാണാം. നിനക്ക് നല്ലൊരു ഭാര്യയെ കിട്ടട്ടെ എന്നാശംസിച്ചു കൊണ്ടാണ് സണ്ണി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. സണ്ണി ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച വീഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ വൈറലാവുകയായിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്. സണ്ണി ലിയോണ്‍ ആരാധകര്‍ വീഡിയോ ഷെയറും ചെയ്യുന്നുണ്ട്. സാധാരണക്കാരനായ ഒരു ആരാധകനോട് ഇത്രയും വിനയത്തോടെ പെരുമാറുന്നു എന്നതിന് സണ്ണി തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നാണ് വീഡിയോയ്ക്ക് താഴെ വന്ന കമന്റ്.