‘ഈ ലോകത്ത് എന്റേതെന്ന് വിളിക്കാന്‍ സാധിക്കുന്ന ഒരേയൊരാള്‍’..! ചിത്രം പങ്കുവെച്ച് നവ്യ

ഇഷ്ടം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നവ്യ നായര്‍. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി മാറ്റിയത്. പിന്നീട് ഒരുപാട് സിനിമകളിലൂെട നവ്യ നായികയായി…

ഇഷ്ടം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നവ്യ നായര്‍. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി മാറ്റിയത്. പിന്നീട് ഒരുപാട് സിനിമകളിലൂെട നവ്യ നായികയായി എത്തി. എന്നാല്‍ വിവാഹത്തിന് ശേഷം താരം അഭിനയ രംഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുക ആയിരുന്നു. ഇപ്പോഴിതാ ഒരുത്തീ എന്ന സിനിമയിലൂടെ താരം വീണ്ടും മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷവും അന്നത്തേതിനേക്കാള്‍ സ്വീകാര്യതയാണ് നവ്യയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകരുടെ മനം കവരുന്നത്. മകനോടൊപ്പമുള്ള ചിത്രത്തില്‍ നവ്യ കുറിച്ച വാക്കുകളും ആരാധകരുടെ ശ്രദ്ധ നേടുകയാണ്.. ഈ ലോകത്ത് എന്റേതെന്ന് വിളിക്കാന്‍ എനിക്ക് ആകെയുളള വ്യക്തി എന്ന് കുറിച്ചുകൊണ്ടാണ് നവ്യ മകന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. മലയാള തനിമയുള്ള വസ്ത്രം ധരിച്ചാണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

പരസ്പരം നോക്കി പുഞ്ചിരി തൂകുന്ന അമ്മയേയും മകനേയും കാണുമ്പോള്‍ തന്നെ ആരാധകരുടെ മനസ്സ് നിറയുകയാണ്. അപ്പോഴും നവ്യയുടെ ഭര്‍ത്താവ് സന്തോഷിനെയും തിരഞ്ഞ് ചിലര്‍ കമന്റുകള്‍ പങ്കുവെയ്ക്കുന്നുണ്ട്. അതേസമയം, മകനെ കുറിച്ച് അഭിമുഖങ്ങളില്‍ നവ്യ പറഞ്ഞ് പ്രേക്ഷകര്‍ കേട്ടിട്ടുള്ളതാണ്…

അഭിനയിക്കാന്‍ മകന് വളരെ ആഗ്രഹം ഉണ്ടെന്നാണ് നവ്യ പറഞ്ഞത്. എന്നും അവന്‍ സെറ്റില്‍ തന്നോടൊപ്പം വരുമായിരുന്നു എന്നും നവ്യ പറഞ്ഞിരുന്നു. മാത്രമല്ല ഒരുത്തീ സിനിമയിലെ നവ്യയുടെ മകന്റെ കഥാപാത്രം ചെയ്ത ബാലതാരത്തിന് വേണ്ടി ഡബ്ബ് ചെയ്തതും നവ്യയുടെ മകന്‍ സായ് ആണ്.