ചാക്കോച്ചനെ  ഇനിയും കല്ലെറിയരുത് പൊറുക്കാൻ കഴിയാത്ത തെറ്റ് ആണ് അത്, കുഞ്ചാക്കോബോബനെ പിന്തുണച്ചുകൊണ്ട്, നിർമാതാവ് 

‘പദ്മിനി’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ എത്താത്ത നടൻ കുഞ്ചാക്കോ ബോബനെ വിമർശിച്ചു കൊണ്ട് നിർമാതാവ് സുവിൻ കെ വർക്കി കഴിഞ്ഞ ദിവസം രംഗത്തു എത്തിയിരുന്നു, എന്നാൽ ഇനിയും ചാക്കോച്ചനെ ഇങ്ങനെ കല്ലെറിയരുതെന്നും അത് പൊറുക്കാൻ…

‘പദ്മിനി’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ എത്താത്ത നടൻ കുഞ്ചാക്കോ ബോബനെ വിമർശിച്ചു കൊണ്ട് നിർമാതാവ് സുവിൻ കെ വർക്കി കഴിഞ്ഞ ദിവസം രംഗത്തു എത്തിയിരുന്നു, എന്നാൽ ഇനിയും ചാക്കോച്ചനെ ഇങ്ങനെ കല്ലെറിയരുതെന്നും അത് പൊറുക്കാൻ കഴിയാത്ത തെറ്റ് ആണെന്നും പറഞ്ഞുകൊണ്ട് നടനെ പിന്തുണച്ചെത്തിയിരിക്കുകയാണ് നിർമാതാവ് ഹൗളി പോട്ടൂർ. ഭയ്യ ഭയ്യ എന്ന തന്റെ ചിത്രത്തിന് ഒരുപാടു പിന്തുണകൾ ചെയ്യ്തു എന്നും നിർമാതാവ് പറയുന്നു.

തന്റെ സിനിമ ഭയ്യ ഭയ്യ വിജയ൦ കണ്ട ഒരു ചിത്രമായിരുന്നില്ല, എന്നാൽ ആ ചിത്രത്തിന് ചാക്കോച്ചൻ നൽകിയ പിന്തുണ മറക്കാൻ കഴിയില്ല, ആ സിനിമ ചെയ്യ്തപോൾ എനിക്ക് ഒരുപാടു സാമ്പത്തികമായി നഷ്ട്ടം സംഭവിച്ചിരുന്നു. ഞാൻ ആകെ തകർന്നു പോയ നിമിഷത്തിൽ കുഞ്ചാക്കോ ബോബൻ തന്നെ വിളിച്ചു ഹൗളി പോട്ടൂർ പറയുന്നു.

അദ്ദേഹം പറഞ്ഞു വിഷമിക്കേണ്ട ഇനിയും സിനിമ ചെയ്‌യാം , സമാധാനിക്ക് എന്നൊക്ക , ആ വാക്കുകൾ ആണ് എനിക്ക് ഒരു ആശ്വാസം ആയത്, താൻ ഇനിയും സിനിമ ചെയ്‌യും അതിൽ നായകനായി എത്തുന്നത് ചാക്കോച്ചൻ ആയിരിക്കുമെന്നും നിർമാതാവ് പറഞ്ഞു.പദ്മിനി എന്ന ചിത്രത്തിന് രണ്ടര കോടി പ്രതിഫലം കുഞ്ചാക്കോ ബോബൻ വാങ്ങിയിട്ടും ചിത്രത്തിന്റെ പ്രോമോഷനെ നടൻ എത്താഞ്ഞത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.