ഒരു വര്ഷം മനസിലാക്കിയതിനു ശേഷമായിരുന്നു വിവാഹം എന്നാൽ എന്തോ ഒന്നും ശരിയായില്ല, സാധിക 

നടി ആയും, അവതാരകയായും പ്രേഷകരുടെ മനസിൽ പതിഞ്ഞ മുഖമാണ് സാധിക വേണുഗോപാൽ, ഇപ്പോൾ താരം താൻ വിവാഹം കഴിച്ചെന്നും ഇപ്പോൾ ഡിവോഴ്സ് ആണെന്നും തുറന്നു പറയുകയാണ് ഒരു പുതിയ അഭിമുഖ്ത്തിൽ. 2015 ൽ ആയിരുന്നു…

നടി ആയും, അവതാരകയായും പ്രേഷകരുടെ മനസിൽ പതിഞ്ഞ മുഖമാണ് സാധിക വേണുഗോപാൽ, ഇപ്പോൾ താരം താൻ വിവാഹം കഴിച്ചെന്നും ഇപ്പോൾ ഡിവോഴ്സ് ആണെന്നും തുറന്നു പറയുകയാണ് ഒരു പുതിയ അഭിമുഖ്ത്തിൽ. 2015 ൽ ആയിരുന്നു താൻ വിവാഹിത ആയത്, എന്നാൽ അധികം ആർക്കും അറിയില്ല ഈ കാര്യാ൦, ഇപ്പോളും പലരും ധരിച്ചിരിക്കുന്നത് താൻ ഇന്നും വിവാഹിത അല്ല എന്നാണ് നടി പറയുന്നു.

എന്നാൽ താൻ വിവാഹിതയാണ് എന്നാൽ ഹാപ്പിലി ഡിവോഴ്സ് ആണ്, താൻ വളരെ പക്വതയോടെ എടുത്ത തീരുമാനം ആണ് ഡിവോഴ്സ്, തന്റേതു പ്രണയ വിവാഹം അല്ല , എന്റെ സുഹൃത്തിന്റെ സുഹൃത്താണ് അദ്ദേഹം, എന്നാൽ ഒരു വർഷകാലം മനസിലാക്കിയതിനു ശേഷമാണ് ഞങ്ങൾ വിവാഹം കഴിച്ചത് സാധിക പറയുന്നു.

എന്നാൽഎന്തോ അതൊന്നും ശരിയായില്ല, ബന്ധം പിരിയാൻ പ്രത്യകിച്ചു കാരണം ഒന്നും ഉണ്ടായില്ല. അതങ്ങ് സംഭവിച്ചു, എന്റെ എന്തെങ്കിലും പ്രശനങ്ങൾ കാരണം ആയിരിക്കും, എന്തോ അറിയില്ല, ഓൺലൈനിൽ എവിടെയും ഞാൻ തിരുത്തിയിട്ടില്ല, ഇപ്പോളും ഗൂഗിൾ സേർച്ച് ചെയ്യ്താൽ അതിനെ പറ്റി കിട്ടും, ഞാൻ ഒന്നും ഡിലീറ്റ് ചെയ്യ്തിട്ടില്ല സാധിക പറയുന്നു.