ഇത് വെറും ചെക്ക് ഒപ്പിടുന്നത് മാത്രമല്ല…! ജോലിഭാരത്തെ കുറിച്ച് സുപ്രിയ മേനോന്‍!

ഒരു നിര്‍മ്മാതാവായിരിക്കുക എന്നത് എത്രത്തോളം ഉത്തരവാദിത്വവും കഷ്ടപ്പാടുകളും നിറഞ്ഞ ജോലിയാണെന്ന് തുറന്ന് പറയുകയാണ് സുപ്രിയ മേനോന്‍. കൊച്ചിയില്‍ വെച്ച് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുപ്രിയ. ജേര്‍ണലിസ്റ്റായി തന്റെ കരിയര്‍ ആരംഭിച്ച സുപ്രിയ നടനും സംവിധായകനും ആയ പൃഥ്വിരാജുമായുള്ള വിവാഹത്തിന് ശേഷമാണ് സിനിമാ നിര്‍മ്മാണ രംഗത്തേക്കും ചുവടുവെച്ചത്. എന്നാല്‍ ഈ മേഖലയിലേക്ക് തിരിയുന്ന സമയത്ത് പോലും തനിക്ക് സിനിമ നിര്‍മ്മാണത്തെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല..

എന്നാണ് താരം തുറന്ന് പറയുന്നത്. ഇപ്പോള്‍ താന്‍ പഠിച്ച കാര്യങ്ങള്‍ എല്ലാം ജോലിയില്‍ നിന്ന് തന്നെയാണ് എന്നും സുപ്രിയ പറയുന്നു. പ്രൊഡക്ഷന്‍ കമ്പനി, സിനിമാ നിര്‍മ്മാണം എന്നതിനെ കുറിച്ച് എല്ലാം പൃഥ്വിരാജ് വളരെ മുന്‍പ് തന്നെ അഭിമുഖങ്ങളില്‍ വ്യക്തിമാക്കിയിരുന്നു.. ജീവിതത്തില്‍ മാത്രമല്ല തന്റെ സിനിമാ പ്രവര്‍ത്തനങ്ങളിലും സുപ്രിയയെ അദ്ദേഹം പങ്കാളിയാക്കി. 2017-ല്‍ പ്രിഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങുന്നത്. നയണ്‍ എന്ന സിനിമയാണ് ആദ്യമായി നിര്‍മ്മിച്ചത്…ഈ സിനിമ ഒരു വലിയ വിജയം ആയിരുന്നില്ല എങ്കില്‍ പോലും

ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ വളരെ അഭിമാനത്തോട്കൂടിയാണ് ഈ സിനിമയെ കുറിച്ച് ഓര്‍ക്കുന്നത് എന്ന് സുപ്രിയ പറയുന്നു. സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണലുമായായി സഹകരിച്ചാണ് ആദ്യ ചലച്ചിത്ര നിര്‍മ്മാണം നടത്തിയത്. സാമ്പത്തിക കാര്യങ്ങള്‍ നടപ്പാക്കുന്നത് എളുപ്പമായിരുന്നു എങ്കില്‍ കൂടി സിനിമയുടെ ഷൂട്ടിംഗ്, അതിന്റെ പ്ലാനുകള്‍ അതിനെ കുറിച്ചൊന്നും വലിയ ധാരണ തനിക്ക് ഉണ്ടായിരുന്നില്ല.. ഒരു നിര്‍മ്മാതാവിന്റെ ജോലി എന്ന് പറയുന്നത് വെറും

ചെക്കുകള്‍ ഒപ്പിടുന്നതിലല്ല, ഒരു സിനിമ തുടങ്ങുന്നത് മുതല്‍ ആവസാനിക്കുന്നത് വരെ വളരെ വലിയ ഉത്തരവാദിത്വം ഉണ്ടെന്നും സുപ്രിയ പറഞ്ഞു. സിനിമ തുടങ്ങി റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരെ കൃത്യമായി ചെയ്യണം.. അതില്‍ വരുന്ന തെറ്റുകള്‍ക്കും പോരായ്മകള്‍ക്കുമുള്ള പരിഹാരം സ്വയം കണ്ടെത്തണം എന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു.

Nikhina