പൃഥ്വിയ്‌ക്കൊപ്പം 6 വർഷം മുൻപുള്ള ചിത്രവുമായി സുപ്രിയ ; കമന്റുമായി ആരാധകർ !

മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരത്തിന് പിന്നീട് നിരവധി മികച്ച ചിത്രങ്ങളാണ് കൈവന്നത്. തുടർന്ന് പല പുരസ്‌കാരങ്ങളും താരത്തെ തേടി എത്തി. മലയാള സിനിമയിലെ…

മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരൻ. നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ താരത്തിന് പിന്നീട് നിരവധി മികച്ച ചിത്രങ്ങളാണ് കൈവന്നത്. തുടർന്ന് പല പുരസ്‌കാരങ്ങളും താരത്തെ തേടി എത്തി. മലയാള സിനിമയിലെ യ്വവതാരങ്ങളുടെ പട്ടികയിലേക്ക് ഉയർന്ന താരം അഭിനേതാവ് ഗായകൻ എന്നീ നിലയ്ക്ക് പുറം എപ്പോൾ സംവിധായകനായും തിളങ്ങിയിരിക്കുകയാണ്. ലൂസിഫർ ആണ് പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരംഭം.  ഇതിനോടകം തന്നെ 100 ഓളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ചലച്ചിത്രങ്ങളിലും പൃഥ്വി അഭിനയിച്ചിട്ടുണ്ട്. 2019 ലാണ് പത്രപ്രവർത്തകയായ സുപ്രിയ മേനോനെ പൃഥ്വിരാജ് ജീവിതസഖിയാക്കിയത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോൾ അലംകൃത എന്ന ഒരു മകൾ കൂടിയുണ്ട് പൃഥ്വിയ്ക്ക്. സമൂഹമഹദ്‌യമങ്ങളിൽ സജീവമാണ് പൃഥ്വിയും സുപ്രിയയും. അതുകൊണ്ട് തന്നെ തങ്ങളുടെ പുത്തൻ വിശേഷങ്ങളുമായി ഇരുവരും ആരാധകർക്ക് മുന്നിലേയ്ക്ക് എത്താറുണ്ട്. അത്തരത്തിൽ സുപ്രിയ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. പൃഥ്വിരാജിനൊപ്പമുള്ള ഒരു പഴയകാല ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. 6 വർഷങ്ങൾക്ക് മുൻപുള്ള നല്ല ദിവസം എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ താരപത്നി പങ്കുവെച്ച ചിത്രം വൈറൽ ആയിരിക്കുകയാണ്. നിരവധി ലൈക്കുകളും കമ്മന്റിനു ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്.