പ്രിയപ്പെട്ടവരെല്ലാം ഒരു ഫ്രെയ്മില്‍…! ഫോട്ടോ പങ്കുവെച്ച് സുപ്രിയ!

മലയാളം സിനിമ ഇന്‍ഡസ്ട്രിയിലെ തന്നെ അറിയപ്പെടുന്ന നിര്‍മ്മാതാവ് ആയി മാറിയിരിക്കുകയാണ് സുപ്രിയ മേനോന്‍. നടന്‍ പൃഥ്വിരാജുമായുള്ള വിവാഹത്തിന് ശേഷമാണ് താരം സിനിമാ ലോകത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സജീവ സാന്നിധ്യമായ സുപ്രിയ…

മലയാളം സിനിമ ഇന്‍ഡസ്ട്രിയിലെ തന്നെ അറിയപ്പെടുന്ന നിര്‍മ്മാതാവ് ആയി മാറിയിരിക്കുകയാണ് സുപ്രിയ മേനോന്‍. നടന്‍ പൃഥ്വിരാജുമായുള്ള വിവാഹത്തിന് ശേഷമാണ് താരം സിനിമാ ലോകത്തേക്ക് എത്തുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ സജീവ സാന്നിധ്യമായ സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ഒരു മുന്‍കാല ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍.

സ്വന്തം കുടുംബത്തെ പോലുള്ള കൂട്ടുകാര്‍.. സുന്ദരമായ നിമിഷങ്ങള്‍.. എന്നെല്ലാം കുറിച്ചാണ് സുപ്രിയ മേനോന്‍ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജ്, സുപ്രിയ, ഫഹദ് ഫാസില്‍, നസ്രിയ നസീം, ദുല്‍ഖര്‍ സല്‍മാന്‍, അമാല്‍ സൂഫിയ എന്നിവരാണ് ഫോട്ടോയില്‍ ഉള്ളത്. പ്രിയ താരങ്ങള്‍ ഒന്നിച്ചുള്ള ഈ ഫോട്ടോ ആരാധകരുടേയും മനസ്സ് നിറച്ചിരിക്കുകയാണ്. ഇവര്‍ തമ്മിലുള്ള സുഹൃത്ത് ബന്ധത്തിന്റെ ആഴം ഈ ഫോട്ടോയില്‍ നിന്ന് തന്നെ മനസ്സിലാകുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

മാത്രമല്ല… നിര്‍മ്മാതാവ്, സംവിധായകന്‍, വില്ലന്‍, ഹീറോ,ഹീറോയിന്‍ ഗായകര്‍ എല്ലാം ഒരു ഫ്രെയിമില്‍ ഉണ്ടല്ലോ.. എന്നും നിങ്ങള്‍ ഒരുമിച്ച് ഒരു സിനിമ പിടിക്കൂ.. അത് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു എന്നെല്ലാമാണ് ആരാധകര്‍ ഈ ചിത്രത്തിന് അടിയിലായി പങ്കുവെയ്ക്കുന്ന കമന്റുകള്‍. കൂട്ടത്തില്‍ ദുല്‍ഖറും നസ്രിയയും എല്ലാം സുപ്രിയ പങ്കുവെച്ച ഫോട്ടോയ്ക്ക് സ്‌നേഹം നിറച്ച് കമന്റുമായി എത്തിയിട്ടുണ്ട്. എല്ലാവരും ഇപ്പോള്‍ ഷൂട്ടിലാണെന്നും സുപ്രിയ ഫോട്ടോ പങ്കുവെച്ച് കുറിച്ചിരുന്നു. പ്രിയപ്പെട്ടവര്‍ക്ക് ഒരുമിച്ച് കൂടാന്‍ പെട്ടെന്ന് തന്നെ ഒരു അവസരം ലഭിക്കട്ടെ എന്നും ആരാധകര്‍ ആശംസിക്കുന്നു.

അതേസമയം, പൃഥ്വിരാജിനെ പോലെ തന്നെ സുപ്രിയയും പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ്. പൃഥ്വിയും മകള്‍ അലംകൃതയും ഒത്തുള്ള കുടുംബവിശേഷങ്ങളും താന്‍ നിര്‍മ്മിക്കുന്ന സിനിമാ വിശേഷങ്ങളും എല്ലാം പങ്കുവെച്ച് സുപ്രിയ എപ്പോഴും ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.