അതേ! താൻ വിവാഹിതയാകാൻ പോകുന്നു, വരനെ പരിചയപ്പെടുത്തി സുരഭി സന്തോഷ് 

മോഡൽ, ഡാൻസർ എന്നതിലുപരി നല്ലൊരു നടിയാണെന്നു തെളിയിച്ച താരമാണ് സുരഭി സന്തോഷ്, കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിൽ ചാക്കോച്ചന്റെ യാതാർത്ഥ നായിക ആയി എത്തുന്നത് സുരഭിയാണ്, അതിനു ശേഷം നിരവധി ചിത്രങ്ങളിൽ നായിക ആയും സഹനായിക ആയും താരം എത്തിയിട്ടുണ്ട് , താരം കഴിഞ്ഞ രണ്ടു ദിവസത്തിനു മുൻപ് തന്റെ ഇൻസ്റ്റയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു, ‘എല്ലായ്പ്പോഴും എന്റേത് മാത്രം എന്ന തലക്കെട്ടോടെ കൂടി ഒരു യുവാവിനൊപ്പം നിൽക്കുന്ന ഒരു പോസ്റ്റ്

താരത്തിന്റെ ഈ ഒരു പോസ്റ്റ് ആരാധകരെ ആശയകുഴപ്പത്തിലാക്കിയിരുന്നു, അന്ന് കൂടുതൽ ഒന്നും താരം വെളിപ്പെടുത്തിയിരുന്നില്ല, എന്നാൽ ഇപ്പോൾ താരം വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, തന്റെ വിവാഹ നിസ്ചയം കഴിഞ്ഞു എന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്, ആ ചിത്രങ്ങളും താരം ഇപ്പോൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചു കഴിഞ്ഞു, അതെ ആരാധകർ വിചാരിച്ചതുപോലെ തന്നെ താൻ വിവാഹിതയാകാൻ  പോകുന്നു, ഇപ്പോൾ നാടി വരനെ പരിചയപെടുത്തിയിരിക്കുകയാണ്

പ്രണവ് ചന്ദ്രൻ എന്ന ഗായകൻ ആണ് തന്റെ പ്രതിശ്രുത വരൻ, വിവാഹം ഇരുവീട്ടുകാരും തീരുമാനിച്ചത്, സരിഗമ ലേബലിലെ ആർട്ടിസ്റ്റാണ്, പ്രണവ് ഒരു ബോളിവുഡ് ഗായകൻ ആണ്, അദ്ദേഹം മലയാളിയാണ്, പയ്യന്നൂർ ആണ് സ്വന്തം ദേശം, ജനിച്ചതും വളർന്നതും ബോംബയിൽ ആണ് സുരഭി സന്തോഷ് പറയുന്നു, എന്തായാലും ഈ വാർത്ത കേട്ട് ഇരുവർക്കും ആശംസകൾ നേർന്നിരിക്കുകയാണ് ആരാധകർ.