‘അമ്മയുടെ ശവം കാണാൻ ചെന്നത് സിൽക്ക് ഉടുപ്പും ലിപ്സ്റ്റിക്കും ഇട്ട്’ ; മനഃപൂർവമെന്ന് വനിത

തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ തമിഴ് നടിയാണ് വനിത വിജയകുമാർ. അഭിനയിച്ച സിനിമയുടേയോ സീരിയലിന്റെയോ പേരില്‍ വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടതിനേക്കാൾ അധികവും നടി വനിത വിജയകുമാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത് തന്റെ സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ കൊണ്ടും അത് പരസ്യപ്പെടുത്തിയതിന്റെയും ഒക്കെ പേരിലാണ്. ഇപ്പോഴിതാ അമ്മയെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവെ വനിത പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. പെൺകുട്ടികൾ എപ്പോഴും ഒരുങ്ങി നടക്കണമെന്ന അഭിപ്രായക്കാരിയാണ് അമ്മയെന്നാണ് വനിത പറഞ്ഞത്. അമ്മയുടെ മരണ വിവ​രം അറിഞ്ഞപ്പോൾ താൻ നന്നായി ഒരുങ്ങിയാണ് പോയതെന്നും വനിത പറയുന്നു. ‘ലിപ്സ്റ്റിക്ക് കാണുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരിക മമ്മിയെയാണ്. ലിപ്സ്റ്റിക്ക് ഇടാൻ എന്നെ ഏറ്റവും കൂടുതൽ നിർബന്ധിക്കാറുള്ളതും ഓർമിപ്പിക്കാറുള്ളതും മമ്മിയായിരുന്നു. അതും എഴുന്നേറ്റ് വരുമ്പോഴെ പറയും ലിപ്സ്റ്റിക്ക് ഇടാൻ.’ അമ്മ എപ്പോഴും എന്ത് വന്നാലും ഒരു ചുവന്ന ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ടാവും.

അതില്ലാതെ അമ്മയെ കാണാൻ സാധിക്കില്ല. ഞാൻ ലിപ്സിറ്റിക്ക് ഇട്ടില്ലെങ്കിൽ അമ്മ വഴക്ക് പറയും. അതുപോലെ അമ്മ മരിച്ചുവെന്ന് അറിഞ്ഞശേഷം കാണാൻ വീട്ടിലേക്ക് പോയപ്പോൾ നന്നായി ഡ്രെസ് ചെയ്ത് ഒരുങ്ങിയാണ് ഞാൻ പോയത്.’സിൽക്കിലുള്ള അമ്മയ്ക്ക് ഇഷ്ടമുള്ള പിങ്ക് കളറിലുള്ള ഒരു ബ്രൈറ്റ് കുർത്തി ധരിച്ച് പിങ്ക് ലിപ്സ്റ്റിക്കും ഇട്ടാണ് ഞാൻ പോയത്. ആളുകൾ എന്ത് വിചാരിച്ചാലും ഒരുങ്ങിയെ പോകൂവെന്ന് ഞാൻ തീരുമാനിച്ചിരുന്നു. കാരണം അമ്മ എന്നെ അവസാനമായി കാണുമ്പോൾ‌ ഞാൻ നന്നായി ഒരുങ്ങി വേണ്ടേ ചെല്ലാൻ… പെൺകുട്ടികൾ ഒരുങ്ങി നടക്കുന്നതാണ് അമ്മയ്ക്ക് ഇഷ്ടം’, എന്നാണ് വനിത വിജയകുമാർ പറഞ്ഞത്. അതേസമയം തന്നെ സിനിമാ താരങ്ങളായ പ്രീത വിജയകുമാർ, അരുൺ, ശ്രീദേവി എന്നിവരാണ് വനിതയുടെ സഹോദരങ്ങൾ. അരുൺ വിജയകുമാർ വനിതയുടെ അർധ സഹോദരനാണ്. വിജയകുമാറിന്റെ മുൻ ഭാര്യയിൽ പിറന്ന മകനാണ് അരുൺ. രണ്ട് ഭാര്യമാരാണ് വിജയകുമാറിനുണ്ടായിരുന്നത്. മുത്തുക്കണ്ണ് എന്നാണ് ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ പിറന്ന മക്കളാണ് അരുൺ, കവിത, അനിത എന്നിവർ. രണ്ടാം ഭാര്യ മഞ്ജുളയിൽ പിറന്നവരാണ് വനിതയും പ്രീതയും ശ്രീദേവിയും. കിടക്കയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മഞ്ജുള നാളുകളോളം ചികിത്സയിൽ കഴിഞ്ഞ ശേഷം 2013 ജൂലൈ 23ന് ചെന്നൈയിലെ എസ്ആർഎംസിയിൽ വെച്ചാണ് മരിച്ചത്. വൃക്ക തകരാറിലായതും വയറ്റിൽ രക്തം കട്ടപിടിച്ചതുമാണ് മഞ്ജുളയുടെ മരണത്തിന് കാരണമായത്.

അഭിമന്യു, ഇൻസ്പെക്ടർ ബൽറാം അടക്കമുള്ള മലയാള സിനിമകളിലും മഞ്ജുള അഭിനയിച്ചിട്ടുണ്ട്. അതേസമയം 
തമിഴ് ബിഗ് ബോസ് ഷോയിൽ മത്സരത്തിൽ  ശേഷം വനിത തരംഗം തന്നെയായിരുന്നു. കഴിച്ച മൂന്ന് കല്യാണവും വിവാഹ മോചനത്തില്‍ അവസാനിച്ചതും എല്ലാം തമിഴ്‌നാടിന് പുറത്തും വലിയ  വാര്‍ത്തയായി മാറി. സിനിമാ കുടുംബത്തിൽ‌ നിന്നും എത്തിയ വനിത അന്നും ഇന്നും ലൈം ലൈറ്റിൽ സജീവമാണ്. താരദമ്പതികളായ വിജയകുമാറിന്റെയും മഞ്ജുള വിജയകുമാറിന്റെയും മകളായ വനിത പക്ഷെ ഇപ്പോൾ കുടുംബവുമായി നല്ല ബന്ധമല്ല പുലർത്തുന്നത്. സഹോദരങ്ങളും അച്ഛൻ വിജയകുമാറുമൊന്നും വനിതയുമായും മക്കളുമായും യാതൊരു വിധത്തിലുള്ള ബന്ധം കാത്ത് സൂക്ഷിക്കുന്നുമില്ല. മൂന്ന് കുട്ടികളാണ് വനിതയ്ക്ക്. ആദ്യ രണ്ട് വിവാഹങ്ങളിൽ നിന്നുമാണ് താരത്തിന് മൂന്ന് മക്കളുള്ളത്. 2000ൽ നടൻ ആകാശുമായാണ് വനിതയുടെ ആദ്യ വിവാഹം നടന്നത് അതിൽ രണ്ട് പെൺകുട്ടികളുണ്ട്. പിന്നീട് 2007ൽ ആ ബന്ധം വേർപിരിയുകയും അതേവർഷം തന്നെ ആനന്ദ് ജയരാജ് എന്ന ബിസിനസുകാരനെ വനിത വിവാഹം ചെയ്യുകയും ചെയ്തു. ആ ബന്ധം 2012ൽ അവസാനിപ്പിച്ചു വനിത. അതിലും താരത്തിന് ഒരു കുഞ്ഞുണ്ട്.