‘ആ കാരണം കൊണ്ട് താൻ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല’; ‘നേരി’നെപ്പറ്റി ജീത്തു ജോസഫ്

ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് നേര്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 21 നാണ് തിയറ്ററുകളിലെത്തുക. ഒരു ഇമോഷണല്‍ ഡ്രാമയായിരിക്കും ചിത്രമെന്ന് ജീത്തു ജോസഫ്  നേരത്തെ പറഞ്ഞിരുന്നു. ഒരു…

ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് നേര്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 21 നാണ് തിയറ്ററുകളിലെത്തുക. ഒരു ഇമോഷണല്‍ ഡ്രാമയായിരിക്കും ചിത്രമെന്ന് ജീത്തു ജോസഫ്  നേരത്തെ പറഞ്ഞിരുന്നു. ഒരു കോര്‍ട്ട് റൂം ഡ്രാമയായാണ് നേര് ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ അഭിഭാഷകന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിന് ശേഷം രണ്ടാം ബഗാഗം എത്തിയത്പ്പോൾ  അതിന്റെ ഓവർ ഹൈപ്പ് കാരണം പേടി കൊണ്ട് താൻ  അതിൽ ട്വിസ്റ്റ് ഒന്നുമില്ല എന്ന് പറഞ്ഞിരുന്നു എന്ന് ജീത്തു ജോസഫ് പറയുന്നു.   അക്കാരണം കൊണ്ട് താൻ  ഇപ്പോ എന്തു പറഞ്ഞാലും ആരും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്രയും നാൾ താൻ ചെയ്ത സിനിമ പോലെ അല്ല നേര് എന്ന് സംവിധായകൻ വ്യാഖമാകുന്നുണ്ട്. ഇത്രയും നാൾ  തന്റെ സിനിമയുടെ ഒരു കോൺസെപ്റ്റ് എന്നുവച്ചാൽ ഒരു ക്രൈം നടക്കുന്നു, അത് ചെയ്ത  കൊലയാളി മറഞ്ഞു നിൽക്കുന്നു, അവസാനമയാളെ കണ്ടുപിടിക്കുന്നു എന്നതായിരുന്നു എന്ന് ജീത്തു പറയുന്നു. , എന്നാൽ അതിനുശേഷം കോടതിയിൽ എന്ത് നടക്കുന്നു എന്ന് താൻ  ആലോചിച്ചിട്ടില്ല, പിന്നെയാണ് ഒരാളെ അറസ്റ്റ്‌ ചെയ്ത് കഴിഞ്ഞാൽ എന്തൊക്കെയാണ് കോടതിയിൽ നടക്കുക എന്ന് താൻ  ശാന്തി മായാദേവിയോട് ചോദിചു മനസിലാക്കിയത് എന്നും അതാണ് ഈ സിനിമ എന്നും ജീത്തു പറഞ്ഞു.

‘സിനിമ തുടങ്ങി ആദ്യ 10 മിനിറ്റിൽ തന്നെ പ്രതി ആരാണ് ഇര ആരാണ് എന്ന് പ്രേക്ഷകന് മനസിലാവും, പിന്നീട് അത് കോടതിയിൽ എങ്ങനെ ആണ് അതിന്റെ നടപടിക്രമങ്ങള്‍ എങ്ങനെയാണ് എന്നതാണ് സിനിമ. 70 ശതമാനത്തോളം കോടതി റിയാലിറ്റിയോട് നീതി പുലർത്തുന്ന ഒരു സിനിമ ആണ് നേര്. ത്രില്ലും സസ്പെന്സും ട്വിസ്റ്റും ഒന്നും  പ്രതീക്ഷികരുത്, ഇമോഷണൽ കോർട് റൂം ഡ്രാമ ആണ് ഈ ചിത്രമെന്നും  ജീത്തു ജോസഫ് പറഞ്ഞു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച നേര് ഒരു കോര്‍ട്ട് റൂം ഡ്രാമയാണ്. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.  ആശിർവാദ് സിനിമാസിന്‍റെ 33-ാ മത് നിർമാണ ചിത്രംകൂടിയാണിത്.  ‘സീക്കിങ് ജസ്റ്റിസ്’ എന്ന ടാഗ്‌ലൈനാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്.  ത്രില്ലര്‍ അല്ല, ഇമോഷണല്‍ ഡ്രാമയാണ് ചിത്രമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.എന്തായാലും  ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന ചിത്രമായ നേര് കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്തിടെ മോഹൻലാലിന്റെ നേരിന്റേതായി പുറത്തുവിട്ട ട്രെയിലര്‍ മികച്ച അഭിപ്രായം നേടിയിരുന്നു.

നടൻ എന്ന നിലയില്‍ മോഹൻലാലിന് ചിത്രം മികച്ച അവസരമായിരിക്കുമെന്നും ഹിറ്റിനപ്പുറം പ്രകടനത്തെ വിലയിരുത്തുന്നതായിരിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. നേരില്‍ അത്തരം നിരവധി രംഗങ്ങളുണ്ടെന്നും ട്രെയിലറിന്റെ അടിസ്ഥാനത്തില്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്താൻ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നേരിന്റെ തിരക്കഥ. വിഷ്ണു ശ്യാം ആണ് സംഗീതം. സിദ്ദിഖ്, പ്രിയ മണി, അനശ്വര രാജന്‍, ജഗദീഷ്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍ എന്നിവര്‍ മറ്റു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ മോഹൻലാല്‍ തിളങ്ങുമെന്ന് ഉറപ്പുള്ള ആരാധകര്‍ കേരളത്തിനു പുറമേ വിദേശത്ത് റിയാദിലും ജിദ്ദയിലും ഒക്കെ നേരിന്റെ ഫാൻസ് ഷോ ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്. ദൃശ്യം പോലെ മറ്റൊരു ഡിസംബര്‍ കാലത്ത് ഒരു സൈലന്‍റ് ഹിറ്റ് തന്നെയാകും നേര് സമ്മാനിക്കുക എന്നാണ് പ്രേക്ഷകരില്‍ ഒരു വിഭാഗം ഉറച്ച് വിശ്വസിക്കുന്നത്. കരിയറിലെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ കൂടി കടന്നുപോകുന്ന മോഹന്‍ലാലിനും അദ്ദേഹത്തിന്‍റെ ആരാധകര്‍ക്കും ആഘോഷിക്കാനുള്ള അവസരമായി ഈ സിനിമ മാറും എന്നുതന്നെയാണ് പ്രതീക്ഷകൾ.