‘നമ്മുടെ മക്കളുടെ നല്ല ഭാവിക്കായി ഈ സമ്പ്രദായം തന്നെ ഒടുങ്ങണം’; ഷഹ്നയുടെ ആത്മഹത്യയിൽ സുരേഷ് ​ഗോപി

യുവ ഡോക്ടർ ഷഹ്ന ആത്മഹത്യയിൽ പ്രതികരണവുമായി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന് സുരേഷ് ​ഗോപി പറഞ്ഞു. സ്ത്രീ തന്നെ ആണ് ധനം. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി ഈ…

യുവ ഡോക്ടർ ഷഹ്ന ആത്മഹത്യയിൽ പ്രതികരണവുമായി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന് സുരേഷ് ​ഗോപി പറഞ്ഞു. സ്ത്രീ തന്നെ ആണ് ധനം. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി ഈ സമ്പ്രദായം ഒടുങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഷഹ്ന എന്നല്ല ഇതുപോലെയുള്ള ഏത് പെണ്മക്കളയാലും ജാതിക്കതീതമായി ഉറച്ച നിലപാട് നമ്മൾ എടുത്തേ മതിയാകൂ. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി, സ്ത്രീധന സമ്പ്രദായം ഒടുങ്ങണം. സ്ത്രീ തന്നെ ആണ് ധനം..സ്‌ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം. dr shahna ജീവിക്കും. കരുത്തും തന്റേടവും ഉള്ള സ്ത്രീമനസ്സുകളിലൂടെ. SAY NO TO DOWRY AND SAVE YOUR SONS”, എന്നാണ് സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കമാണ് ഷഹ്നയുടെ ആത്മഹത്യയിൽ കലാശിച്ചത്. വിവാഹം മുടങ്ങുമെന്ന അവസ്ഥയിലാണ് ഷഹ്ന ജീവനൊടുക്കിയത്. കേസിൽ സുഹൃത്തും പിജി വിദ്യാർത്ഥിയുമായ ഡോ. റുവൈസിനെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. ഷഹ്നയുടെ മരണശേഷം ഒളിവിൽ പോയ ഇയാളെ ബന്ധുവീട്ടിൽ നിന്നുമാണ് പിടികൂടിയത്.