ഈ താളം അനുഭവിച്ചറിയുക തന്നെ വേണം! കാട്ടുച്ചോലകളുടെ തണുപ്പും ഈണവും അടുത്തറിയാം,’ ധബാരി ക്യുരു’വിയിലെ ആദ്യ ഗാനം

പ്രമുഖ സംവിധായകൻ പ്രിയനന്ദനൻ ഒരുക്കിയ ‘ധബാരി ക്യുരു’വിയിലെ ആദ്യ ഗാനം അണിയറ പ്രവർത്തകൾ പുറത്ത് വിട്ടു. ധബാരി ക്യുരുവിയിലെ കാട്ടുതേനിന്റെ മധുരമുള്ള “ചിന്ന ചിന്ന…”എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ചിത്രത്തിലെ പ്രധാന വേഷം ചെയ്ത…

പ്രമുഖ സംവിധായകൻ പ്രിയനന്ദനൻ ഒരുക്കിയ ‘ധബാരി ക്യുരു’വിയിലെ ആദ്യ ഗാനം അണിയറ പ്രവർത്തകൾ പുറത്ത് വിട്ടു. ധബാരി ക്യുരുവിയിലെ കാട്ടുതേനിന്റെ മധുരമുള്ള “ചിന്ന ചിന്ന…”എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ചിത്രത്തിലെ പ്രധാന വേഷം ചെയ്ത മീനാക്ഷിയാണ്. ഹൃദയം കുളിർപ്പിക്കുന്ന കാട്ടുച്ചോലകളുടെ തണുപ്പും ഈണവും ആ ഗാനത്തിൽ കലർന്നിരിക്കുന്നു. ചിത്രത്തിലെ എല്ലാ പാട്ടുകളും കാടിന്റെ തനത് വാദ്യങ്ങളേയും, കാടിന്റെ ആദിമ താളങ്ങളേയും അനുഭവിപ്പിക്കുന്ന സംഗീതം തന്നെയാണ്. ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് പി കെ സുനിൽകുമാറാണ്.

നൂറ വരിക്കോടനും ആർ കെ അട്ടപ്പാടിയുമാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. കഥ, സംവിധാനം: പ്രിയനന്ദനൻ, നിർമ്മാണം: ഐവാസ് വിഷൽ മാജിക്‌ പ്രൈവറ്റ് ലിമിറ്റഡ് & അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്. ഛായാഗ്രഹണം: അശ്വഘോഷൻ, ചിത്രസംയോജനം: ഏകലവ്യൻ, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ, സംഗീതം: പി. കെ. സുനിൽകുമാർ, ഗാനരചന: ആർ. കെ. രമേഷ് അട്ടപ്പാടി, നൂറ വരിക്കോടൻ കലാസംവിധാനം: സുരേഷ് ബാബു നന്ദന, ചമയം: ജിത്തു പയ്യന്നൂർ വസ്ത്രാലങ്കാരം: ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സബിൻ കാട്ടുങ്ങൽ, അസോസിയേറ്റ് ഡയറക്ടർ: പി. അയ്യപ്പദാസ്, സംവിധാന സഹായികൾ: ഗോക്രി, ആർ.കെ. അട്ടപ്പാടി, കാസ്റ്റിങ്ങ് ഡയറക്ടർ: അബു വളയംകുളം, സൗണ്ട് ഡിസൈനർ : ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈൻ: ബദൽ മീഡിയ. മാർക്കറ്റിംങ്ങ് കൺസൾട്ട്: ഷാജി പട്ടിക്കര സ്റ്റിൽസ്: ജയപ്രകാശ് അതളൂർ, പോസ്റ്റർ ഡിസൈൻ: സലിം റഹ്‌മാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷാജി, പ്രൊഡക്ഷൻ മാനേജർ: പ്രസാദ് രാമൻ, അരുൺ ബോസ്, ഓഫീസ് നിർവഹണം: വൈശാഖ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജയ്പാൽ.പി.ആർ.ഒ :പി .ആർ .സുമേരൻ. അഭിനേതാക്കൾ -മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് തുടങ്ങിയവരാണ്. ചിത്രം ജനുവരിയിൽ റിലീസ് ചെയ്യും.