മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ മകന്‍ എന്നു പറയുന്ന അപകടം സുരേഷ് ഗോപിയുടെ മകന് ഇല്ല

സുരേഷ് ഗോപിയുടെ പാപ്പനെ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ആദ്യമായി സുരേഷ് ഗോപിയും ഗോകുലും ഒന്നിച്ച് അഭിനയിച്ച ചിത്രവുമാണ് പാപ്പന്‍. മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ക്രൈം ത്രില്ലറായി എത്തിയ ചിത്രത്തില്‍ നിത പിള്ള, ഗോകുല്‍ സുരേഷ്, ടിനി ടോം, നന്ദു, ആശാ ശരത്, ഷമ്മി തിലകന്‍ എന്നിങ്ങനെ വലിയ താരനിരയാണ് എത്തിയിരിക്കുന്നത്.

ഇപ്പോഴിതാ പാപ്പന്റെ കൂടുതല്‍ വിശേഷം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.
മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ മകന്‍ അഭിനയിക്കുന്നു എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന അപകടത്തിന്റെ ഭാരം സുരേഷ് ഗോപിയുടെ മകന്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുമ്പോള്‍ ഇല്ലെന്ന് താരം പറഞ്ഞു.

‘യേശുദാസിന്റെ മകന്‍ പാടുമ്പോള്‍ അല്ലെങ്കില്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ചിരഞ്ജീവിയുടെയോ രജനികാന്തിന്റെയോ അമിതാഭ് ബച്ചന്റെയോ ഒക്കെ മക്കള്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്നതിന്റെ അത്രയും വലിയ അപകടം സുരേഷ് ഗോപിയുടെ മകന്‍ അഭിനയിക്കുമ്പോള്‍ എന്ന് പറയുന്ന കല്ല് ഞാന്‍ അവന്റെ തലയില്‍ എടുത്ത് വെച്ചിട്ടില്ലെന്ന് സുരേഷ് ഗോപി പറയുന്നു.

ഗോകുലിന്റെ സിനിമകളൊന്നും ഞാന്‍ കാണാറില്ലായിരുന്നു. ഇര വന്നപ്പോള്‍ രാധിക എന്നോട് പറഞ്ഞു, ഏട്ടന്‍ ഇതുവരെ ഇറങ്ങിയ അവന്റെ രണ്ട് പടവും കണ്ടിട്ടില്ല, ഇര നന്നായി ഓടുന്നു, ഉണ്ണി മുകുന്ദന്‍ വരെ ചോദിക്കുന്നുണ്ട് പടം കണ്ടിട്ട് അച്ഛന്‍ വെല്ലോം പറഞ്ഞോന്ന്. അച്ഛന്‍ അങ്ങനെ അവന്റെ സിനിമ കാണാറില്ലെന്ന് രാധിക ഉണ്ണി മുകുന്ദനോട് പറഞ്ഞിരുന്നു.

അച്ഛന്‍ അവന്റെ പടങ്ങള്‍ പോലും കാണുന്നില്ലെന്ന് അവനും പരാതിയുണ്ടെന്ന് രാധിക പറഞ്ഞു. അങ്ങനെ ഞാന്‍ ഏരിസ് ഫ്ളെക്സില്‍ പോയിരുന്ന് ഇര കണ്ടു. അവിടെ വെച്ച് എനിക്ക് കുറ്റബോധം തോന്നി. അവന്‍ ആ സിനിമ ഡബ്ബ് ചെയ്യുന്ന സമയത്ത് ഒന്ന് കൂടെ പോയിരുന്നെങ്കില്‍ ചില ഏരിയകള്‍ ബ്ലാസ്റ്റ് ചെയ്തുകൊടുക്കാമായിരുന്നു. അവന്റെ പൊട്ടന്‍ഷ്യല്‍ അതിലുണ്ട്. പക്ഷേ അത് ഒന്ന് ബൂസ്റ്റ് ചെയ്ത് വിടണം.

ഗോകുല്‍ ആ ഒരു ഫേസില്‍ നില്‍ക്കുകയാണ്. അവന് ഇനിയും ഒരുപാട് പഠിക്കാനുണ്ട്. ശരിയായത് അവന്‍ തെരഞ്ഞെടുക്കുന്ന സമയം വരും. അത് വരുന്നത് വരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി പറയുന്നു.

Previous articleമറ്റൊരിടത്തും സന്തോഷത്തോടെ ഇരിക്കാനാവില്ല: നാഗചൈതന്യയ്‌ക്കൊപ്പം താമസിച്ച വീട് വലിയ വിലകൊടുത്ത് സ്വന്തമാക്കി സാമന്ത
Next articleകഥാപാത്രം നന്നായി ചെയ്തതിനുള്ള സമ്മാനമായി സൂര്യ നല്‍കിയ ഗിഫ്റ്റിനെ കുറിച്ച് ലിജോ മോള്‍