മാധ്യമപ്രവർത്തകയോട് ക്ഷമചോദിച്ച് സുരേഷ് ഗോപി

കഴിഞ്ഞ ദിവസമാണ് കോഴിക്കോട്  വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടയിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ കൈവെച്ച് സംസാരിച്ചത്. ഇതിനെതിരെ നടപടി എടുക്കാൻ ഒരുങ്ങുന്നുവെന്നും അല്ലെങ്കിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് മാപ്പ് പറയണം എന്നുമാണ് കേരള പത്രപ്രവർത്തക…

കഴിഞ്ഞ ദിവസമാണ് കോഴിക്കോട്  വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടയിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ കൈവെച്ച് സംസാരിച്ചത്. ഇതിനെതിരെ നടപടി എടുക്കാൻ ഒരുങ്ങുന്നുവെന്നും അല്ലെങ്കിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് മാപ്പ് പറയണം എന്നുമാണ് കേരള പത്രപ്രവർത്തക യൂണിയൻ പറഞ്ഞത്. തൊഴിൽ ഇടത്ത് മോശം അനുഭവം നേരിടേണ്ടി വന്നതിൽ വനിതാ കമ്മീഷനു പരാതി നൽകുമെന്നും യൂണിയൻ പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. രണ്ടു തവണ സുരേഷ് ഗോപി പത്രപ്രവർത്തകയുടെ തോളിൽ കൈവെക്കുമ്പോൾ  ആ രണ്ടു തവണയും മാധ്യമപ്രവർത്തക താരത്തിന്റെ കൈ തട്ടി മാറ്റുന്നുണ്ടായിരുന്നു. വിഡിയോയിൽ ഈ ദൃശ്യങ്ങൾ വ്യക്തവുമാണ്.

എന്നാൽ ഇപ്പോൾ മാധ്യമപ്രവർത്തകയോട് മാപ്പ് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കൂടിയാണ് സുരേഷ് ഗോപി മാപ്പ് ചോതിച്ചിരിക്കുന്നത്. കുറിപ്പിൽ പറയുന്നത് ഇങ്ങനെ, മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് ഷിദയോട് പെരുമാറിയതെന്നാണ് സുരേഷ് ഗോപി പറയുന്നത്. താൻ ജീവിതത്തിൽ ഇന്നുവരെ പൊതുവേദിയിലും അല്ലാതെയും അപമര്യാദയോടെ പെരുമാറിയിട്ടില്ല എന്നും എന്നാൽ ആ കുട്ടിക്ക്‌ അതിനെ കുറിച്ച് എന്തു തോന്നിയോ അതിനെ മാനിക്കണം എന്നു തന്നെ ആണ് എന്റെയും അഭിപ്രായം എന്നും താരം വ്യക്തമാക്കി. ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു, സോറി ഷിദ എന്നുമാണ് സുരേഷ് ഗോപി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

വാത്സല്യം , സ്നേഹം ഒക്കെ അതാഗ്രഹിക്കുന്നവർക്കും അർഹിക്കുന്നവർക്കും മാത്രമേ നൽകാവൂ. തെറ്റ് പറ്റിയാൽ അതിനു മാപ്പ് പറയുന്നത് ആണ് മര്യാദ.താങ്കളത് കാലതാമസമില്ലാതെ ചെയ്തു, അതും താങ്കളുടെ മാറ്റ് കൂട്ടുകയേയുള്ളൂ.താങ്കളെ അറിയുന്നവർക്ക് അതൊരു അപമര്യാദയായി തോന്നില്ലെങ്കിലും താങ്കൾ ചെയ്തത് 100% തെറ്റാണ് എന്ന് കൂടി പറയട്ടെ. അനുവാദമില്ലാതെ ആരോടും ഇത്തരം അടുപ്പം പ്രത്യേകിച്ചും സ്ത്രീകളോട് കാണിക്കാതിരിക്കുക. വിവാദങ്ങൾ ഉണ്ടാക്കാൻ ആളുകൾ ചുറ്റിലും കാത്തിരിക്കുന്നുണ്ട് എന്നറിഞ്ഞിട്ടും ഇങ്ങിനൊരു മണ്ടത്തരം താങ്കൾ കാണിക്കുമെന്ന് കരുതിയില്ല.ഇനിയെങ്കിലും വാക്കുകളും പ്രവർത്തികളും സസൂക്ഷ്മം ശ്രദ്ധിച്ച് ചെയ്യുക. അനുഭവമല്ലേ ഏറ്റവും വലിയ ഗുരുനാഥൻ. എല്ലാ വിധ ആശംസകളും നേരുന്നു എന്നാണ് രതീഷ് ആർ മേനോൻ കമെന്റ് ചെയ്തിരിക്കുന്നത്.