അംബാനിയും അദാനിയും ചെയ്യ്തതുപോലെ തനിക്ക് ചെയ്യാൻ കഴിയില്ല എന്നാൽ താൻ ജയിച്ചാൽ  പത്തുലക്ഷം രൂപയുടെ സ്വർണ്ണം ലൂർദ് മാതാവിന് നൽകും, സുരേഷ് ഗോപി 

നടനും, രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി ലൂർദ് മാതാവിനെ സ്വർണ്ണ കിരീടം നൽകിയത് ഒരുപാട് വിമർശനങ്ങൾ ഉണ്ടാക്കിയ സംഭവമായിരുന്നു എന്നാൽ ഇപ്പോൾ അദ്ദേഹം തെരെഞ്ഞെടുപ്പിൽ വിജയിച്ചാൽ ലൂർദ് മാതാവിന് പത്തു ലക്ഷത്തിന്റെ സ്വർണ്ണം നൽകുമെന്ന്…

നടനും, രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപി ലൂർദ് മാതാവിനെ സ്വർണ്ണ കിരീടം നൽകിയത് ഒരുപാട് വിമർശനങ്ങൾ ഉണ്ടാക്കിയ സംഭവമായിരുന്നു എന്നാൽ ഇപ്പോൾ അദ്ദേഹം തെരെഞ്ഞെടുപ്പിൽ വിജയിച്ചാൽ ലൂർദ് മാതാവിന് പത്തു ലക്ഷത്തിന്റെ സ്വർണ്ണം നൽകുമെന്ന് പറഞ്ഞിരിക്കുകയാണ്, തന്റെ അന്നത്തെ ശേഷിക്കനുസരിച്ച് ആയിരുന്നു അന്ന് താൻ കിരീടം നൽകിയതെന്നും നടൻ കൂട്ടിച്ചേർത്തു. താൻ വലിയ കോടീശ്വരൻ അല്ല, അതുപോലെ തനിക്ക്  അംബാനിയോ, അദാനിയോ പോലെ ഒന്നും ചെയ്യാനാകില്ല ,താൻ ഒരു സാധാരണ പൗരനാണ്

എന്നാൽ തെരെഞ്ഞെടുപ്പിൽ വിജയിക്കുവാണെങ്കിൽ ലൂർദ് മാതാവിനെ പത്തുലക്ഷം രൂപയുടെ സ്വർണ്ണം നൽകും, വികാരിയുമായി ചർച്ച ചെയ്യ്തതിനു ശേഷമായിരുന്നു അന്ന് നടൻ ഈ കിരീടം മാതാവിന്റെ ശിരസ്സിൽ അണിഞ്ഞത്. തനിക്ക് വഴിപാട് ചെയ്യുന്ന കാര്യത്തിൽ സോഷ്യൽ ഓഡിറ്റ് ഇല്ല. എല്ലാവര്ക്കും ഞാൻ പറഞ്ഞതിൽ കൂടുതൽ ചെയ്യ്തിട്ടുണ്ട് സുരേഷ് ഗോപി പറയുന്നു

തന്റെ ആചാരത്തിന്റെ ഭാഗമായാണ് താൻ മാതാവിനെ കിരീടം സമർപ്പിച്ചത്, ഞാനും എന്റെ കുടുംബവും ചേർന്നാണ് ആ ഒരു കർത്തവ്യം നിർവഹിച്ചത്, ഇനിയും ഉണ്ട്, എനിക്ക് ദൈവം തുണ ആയിട്ടുണ്ട്, അവരുടെ അനുഗ്രഹം എനിക്ക് ലഭിക്കും. സുരേഷ് ഗോപി പറയുന്നു