ചിയാന്‍ വിക്രം നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ഐ. ചിത്രത്തില്‍ വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് വിക്രം എത്തിയത്. ചിത്രത്തില്‍ കൂനനായി എത്തിയ അദ്ദേഹത്തിന്റെ മേക്ക് ഓവര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ആ ക്യാരക്ടര്‍ ചെയ്യാനായി വിക്രം ഏറ്റെടുത്ത റിസ്കിനെക്കുറിച്ചാണ് ഇപ്പോള്‍ സുരേഷ് ഗോപി പറയുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത് സുരേഷ് ഗോപിയായിരുന്നു. അതുക്കും മേലെ എന്ന സുരേഷ് ഗോപിയുടെ ഡയലോഗും വളരെ ശ്രദ്ധനേടിയിരുന്നു.
‘മോഹന്‍ലാല്‍ ചെയ്ത അങ്കിള്‍ ബണ്‍ ഇന്നാണ് എടുക്കുന്നതെങ്കില്‍ ടോവിനോയോ വിക്രമോ ഒക്കെ അത്രയും തടിച്ചേനെ. പിന്നെ ഒരു ആറുമാസം പടം ചെയ്യാതിരുന്നിട്ട് വീണ്ടും മെലിഞ്ഞേനെ. കാലഘട്ടം അനുസരിച്ച് ആളുകളുടെ മനോഭാവവും മാറി. ഐ സിനിമയില്‍ കൂനനായി അഭിനയിക്കാന്‍ വേണ്ടി വിക്രം അയാളുടെ കിഡ്നി നശിപ്പിച്ചു. ഞാന്‍ ഷൂട്ടിന്റെ സമയത്ത് അദ്ദേഹത്തിനോട് ശരീരം നോക്കാന്‍ പറഞ്ഞിരുന്നു. ഫോളോ യുവര്‍ കിഡ്നി എന്ന് പറഞ്ഞിരുന്നു. ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ പിന്നീട് അത് ആരോഗ്യത്തെ ബാധിക്കും’. എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.