മറ്റൊരു താരപുത്രൻ കൂടി വെള്ളിത്തിരയിലേക്ക്; അരങ്ങേറ്റം മമ്മൂട്ടിയുടെ അനുഗ്രഹത്തോടെ

മറ്റൊരു താരപുത്രൻ കൂടി സിനിമാ പ്രവേശനത്തിന് തയ്യാറെടുക്കുന്നു.മലയാള സിനിമയിലെ പ്രമുഖ നടനും എംപിയുമായ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷാണ് വള്ളിത്തിരയിലേക്ക് എത്തുന്ന പുതിയ താരം. സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുൽ…

മറ്റൊരു താരപുത്രൻ കൂടി സിനിമാ പ്രവേശനത്തിന് തയ്യാറെടുക്കുന്നു.മലയാള സിനിമയിലെ പ്രമുഖ നടനും എംപിയുമായ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷാണ് വള്ളിത്തിരയിലേക്ക് എത്തുന്ന പുതിയ താരം. സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുൽ സുരേഷ് നേരത്തെ തന്നെ സിനിമയിൽ സജീവമാണ്. പ്രമുഖ താര പുത്രന്മാരുടെ നിരയിലേക്കാണ് മാധവ് സുരേഷും എത്തുന്നത്.

സിനമിയലിൽ അരങ്ങേറ്റം കുറിക്കുനൊരുങ്ങുന്ന മാധവ് സുരേഷ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി. കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടിൽ എത്തിയാണ് മാധവ് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയത്. മാധവിനും പുതിയ ചിത്രത്തിനും മലാളത്തിന്റെ മഹാനടൻ മമ്മൂട്ടി വിജയാശംസകൾ നേർന്നു. മാധവിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ പ്രവീൺ നാരായണനും ലൈൻ പ്രൊഡ്യൂസർ സജിത് കൃഷ്ണനും ഒപ്പമുണ്ടായിരുന്നു.മമ്മൂട്ടിയുടെ പി ആർ ഒ ആയ റോബർട്ട് കുര്യാക്കോസാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്.

മാധവ് തന്റെ അച്ഛനായ സുരേഷ് ഗോപിയ്‌ക്കൊപ്പമാണ് ആദ്യ സിനമ ചെയ്യുന്നത്. കോസ്മോസ് എന്റർറ്റെയിൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമയിൽ നായകനായി എത്തുന്നത് സുരേഷ് ഗോപിയാണ്. സംവിധായകനായ പ്രവീൺ നാരായണൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത്. സിനിമയിൽ വക്കീൽ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. ചിത്രത്തിൽ നായികയാവുന്നത് അനുപമ പരമേശ്വരൻ ആണ് . മാധവ് നേരത്തെ സുരേഷ് ഗോപിയുടെ വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ അഭിനയിച്ചിരുന്നു