തമിഴിൽ രണ്ട് പറയാനൊക്കെ എനിക്കറിയാം ധോണിയുടെ കിടിലൻ മറുപടി

ധോണി എന്റർടൈൻമെന്റസിന്റെ ബാനറിൽ ധോണി, സാക്ഷി ധോണി നിർമിക്കുന്ന ചിത്രം ലെറ്റ്സ് ഗെറ്റ് മാരീഡിന്റെ ഓഡിയോ, ട്രെയിലർ ലോഞ്ച് തിങ്കളാഴ്ച ചെന്നൈ ലീല പാലസിൽ നടന്നു. ധോണി എന്റർടൈന്മെന്റ്സിന്റെ ആദ്യ നിർമാണ സംരംഭം ലോഞ്ച് ചെയ്തത് ധോണിയും സാക്ഷി ധോണിയും ചേർന്നാണ്.ചടങ്ങിൽ രസകരമായ ചില മുഹൂർത്തങ്ങൾ ഉണ്ടായി. സാക്ഷിയോട് തമിഴ് ഭാക്ഷയിൽ ഉള്ള അറിവ് കാണിക്കാൻ ആതിഥേയൻ കളിയായി ആവശ്യപ്പെട്ടു. ഇത്പ തന്നെ ആയിരുന്നു പരിപാടിയുടെ ഹൈലൈറ്റ്. സാക്ഷി ആത്മവിശ്വാസത്തോടെ “സെരി” “പോടാ” തുടങ്ങിയ വാക്കുകൾ ഉച്ചരിക്കുകയും സദസ്സിൽ നിന്ന് വലിയ കൈയ്യടി നേടുകയും ചെയ്തു. സംഭവം ഒന്ന് കലരാക്കാൻ വേണ്ടി , തനിക്ക് ചില “തമിഴ് മോശം വാക്കുകൾ” അറിയാമെന്നും സാഖി പറഞ്ഞു. , ധോണി ഉൾപ്പെടെയുള്ള എല്ലാവരും ഇത് കേട്ട് വലിയ ചിരി ആയിരുന്നു. പിന്നീട്, ധോണി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഇതിന് മറുപടിയും നൽകി, അവിടെ സാക്ഷിയുടെവാക്കുകളെ അഭിസംബോധന ചെയ്യുകയും താൻ ഒരിക്കലും അവളെ തമിഴ് അശ്ലീലതകളൊന്നും പഠിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. രസകരമായ ഈ നിമിഷങ്ങളുടെ ക്ലിപ്പ് ഒരു ചെന്നൈ സൂപ്പർ കിങ്‌സ് ഫാൻ പേജ് ട്വിറ്ററിൽ പങ്കിട്ടു, ദമ്പതികളുടെ ഊഷ്മളമായ ബന്ധത്തെ ആരാധകർ അഭിനന്ദിച്ചു.

സിഎസ്‌കെയുമായുള്ള ദീർഘകാല ബന്ധം കാരണം ധോണിക്ക് ചെന്നൈ ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിൽ, ഫ്രാഞ്ചൈസി ടൂർണമെന്റിലെ പ്രബല ശക്തികളിലൊന്നായി CSK ഉയർന്നു, 10 തവണ ഐപിഎൽ ഫൈനലിലെത്തുകയും അഞ്ച് തവണ ട്രോഫി നേടുകയും ചെയ്തു.ഐപിഎൽ 2023 ൽ സിഎസ്‌കെയ്‌ക്കൊപ്പം ചരിത്രം സൃഷ്ടിച്ച ശേഷം, ധോണി ഇപ്പോൾ തമിഴ് സിനിമാ വ്യവസായത്തിൽ ഒരു പുതിയ ഇന്നിംഗ്‌സ് ആരംഭിക്കുകയാണ്.സിനിമ എടുക്കണമെന്ന് സാക്ഷി പറഞ്ഞപ്പോൾ താൻ പറഞ്ഞത് വീട് ഉണ്ടാക്കുന്നതുപോലെയല്ല സിനിമ ചെയ്യുന്നത്. ആദ്യം ഒരു തീരുമാനത്തിൽ എത്തി കഴിഞ്ഞാൽ പിന്നീട് അത് മാറ്റാൻ കഴിയില്ല. ഒരു തീരുമാനം എടുത്ത്‌ മുന്നോട്ട് പോകണമെന്നും.

അങ്ങനെ മുന്നോട്ട് പോയതുകൊണ്ട് തന്നെയാണ് ഇത്രയും വേഗം ചിത്രത്തിന്റെ ഷൂട്ടിങ്ങ് തീർക്കുവാൻ കഴിഞ്ഞതെന്നും ധോണി പറഞ്ഞു .താൻ ആകെ പറഞ്ഞ കാര്യം നല്ല ഭക്ഷണം ഉണ്ടായിരിക്കണമെന്നാണ്. കാസ്റ്റിനും ക്രുവിനും നല്ല ഭക്ഷണം ഉണ്ടായിരിക്കണമെന്ന് മാത്രമായിരുന്നു ധോണിയുടെ ആവശ്യം. തന്റെ ടെസ്റ്റ് അരങ്ങേറ്റം നടന്നത് ചെന്നൈയിലാണ്. ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ നേടിയതും ചെന്നൈയിലാണ്.ചെന്നൈയിൽ അഭിമാനിക്കാവുന്ന ഒരുപാട് കാര്യങ്ങളുണ്ട് എന്നും ധോണി പറഞ്ഞു. ആരാധകർക്ക് ഞങ്ങളോട്സ്നേഹവും വാത്സല്യവും ഉണ്ടെന്നും, ഉയർച്ച താഴ്ചകളിലൂടെ ഈ വർഷം ഞങ്ങൾ തിരിച്ചെത്തിയ വഴി ശ്രദ്ധേയമാനിന്നും ധോണി കൂട്ടിച്ചേർത്തു.