ഭാഗ്യംകെട്ട നായകനായി വിക്രമിനെ മുദ്രകുത്തി; ധ്രുവനചത്തരത്തിൽ ആദ്യം തീരുമാനിച്ചിരുന്നത് സൂര്യയെ

ഇന്ന് തമിഴ് സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത നായകനാണ് വിക്രം എങ്കിലും, താരത്തിന്റെ തുടക്കകാലത്ത് സിനിമകള്‍ പരാജയപ്പെട്ടിരുന്നു. ഒന്നിന് പുറകെ ഒന്നായി ഏഴ് സിനിമകള്‍ ഒന്നിച്ച് പരാജമായതോടെ വിക്രമിനെ ഭാഗ്യമില്ലാത്ത നടനായി മുദ്ര കുത്തപ്പെട്ടിരുന്നു. 1999ല്‍…

ഇന്ന് തമിഴ് സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത നായകനാണ് വിക്രം എങ്കിലും, താരത്തിന്റെ തുടക്കകാലത്ത് സിനിമകള്‍ പരാജയപ്പെട്ടിരുന്നു. ഒന്നിന് പുറകെ ഒന്നായി ഏഴ് സിനിമകള്‍ ഒന്നിച്ച് പരാജമായതോടെ വിക്രമിനെ ഭാഗ്യമില്ലാത്ത നടനായി മുദ്ര കുത്തപ്പെട്ടിരുന്നു. 1999ല്‍ പുറത്തിറങ്ങിയ ‘സേതു’ ആണ് വിക്രമിന്റെ തലവര മാറ്റിയ ചിത്രം. എന്നാൽ  ആ സമയത് തമിഴിൽ താരം  ആയിരുന്ന വിക്രമിന്റെ കാസിം ആയ  പ്രശാന്ത്. വിക്രമിന്റെ അമ്മവാനാണ് പ്രശാന്തിന്റെ അച്ഛന്‍ ത്യാഗരാജന്‍. എന്നാല്‍ മരുമകനായ വിക്രമിനെ സിനിമയില്‍ സഹായിക്കാന്‍ ത്യാഗരാജന്‍ ശ്രമിച്ചിരുന്നില്ല. പ്രശാന്തും വിക്രമില്‍ നിന്നും അകലം പാലിച്ചു. ”വിക്രം അഭിനയിച്ച ഏഴ് സിനിമകള്‍ പരാജയപ്പെട്ടു. ഇതോടെ ഭാഗ്യംകെട്ട നടനായി വിക്രമിനെ മുദ്രകുത്തി. വിക്രമിനെ വച്ച് സിനിമയെടുത്താല്‍ നഷ്ടമാകും എന്ന് എല്ലാവരും പറഞ്ഞു. വിക്രമിനെ നായകനാക്കാന്‍ നിര്‍മ്മാതാക്കള്‍ അന്ന് മടിച്ചു. ഈ സമയത്താണ് വിക്രം സംവിധായകന്‍ ബാലയെ പരിചയപ്പെടുന്നത്.” അദ്ദേഹം വിക്രമിനെ നായകനാക്കി സേതു എന്ന സിനിമ ചെയ്തു. എന്നാല്‍ ചിത്രം വാങ്ങാന്‍ വിതരണക്കാര്‍ തയ്യാറായില്ല. ഒടുവില്‍ ചെറിയ തുകയ്ക്കാണ് സിനിമ നിര്‍മ്മാതാക്കള്‍ നല്‍കിയത്. അതിനാല്‍ അവര്‍ക്കും ലാഭമുണ്ടായില്ല. ഇതിനും കുറ്റം വിക്രമിനായിരുന്നു” എന്നാണ് മാധ്യമ പ്രവര്‍ത്തകനും നടനുമായ ബയില്‍വാന്‍ രംഗനാഥന്‍ പറയുന്നത്. വിക്രം ഇന്നും സൂപ്പര്‍ താരമായി തുടരുകയാണ്. എന്നാല്‍ പ്രശാന്ത് ഇന്നും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്നിട്ടില്ല. അതേസമയം, ധ്രുവനച്ചിത്തരം ആണ് വിക്രമിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ഗൗതം മേനോന്‍ ഒരുക്കുന്ന ചിത്രം ഏഴ് വര്‍ഷത്തിന് ശേഷമാണ് റിലീസ് ചെയ്യുന്നത്. അതെ സമയം സൂര്യയായാണ് ധ്രുവ നച്ചത്തിരത്തില്‍ നായകനായി ആദ്യം ആലോചിച്ചിരുന്നത് എന്ന് ഗൗതം വാസുദേവ് മേനോൻ വെളിപ്പെടുത്തിയിരുന്നു. അന്നത് വര്‍ക്ക് ആയില്ല. സര്‍ഗാത്മകമായ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. സിനിമയുടെ ഐഡിയോളജി സൂര്യക്ക് മനസിലായില്ല.

സിനിമയില്‍ നടൻ കംഫേര്‍ട്ടായിരിക്കണം. അതാണ് ശരിയായ കാര്യവും. സൂര്യ പിൻമാറിയപ്പോള്‍ വിക്രമിനെ സമീപിച്ചും. ചെയ്യാമെന്ന് വിക്രം സമ്മതിക്കുകയും ആയിരുന്നുവെന്ന് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ പല അഭിമുഖങ്ങളിലും നേരത്തെ വെളിപ്പെടുത്തിയിരുന്നു. ജയിലറില്‍ രജനികാന്തിനോട് കട്ടക്ക് ഇടിച്ചു നിന്ന് വില്ലന്‍ വര്‍മ്മന് ശേഷം വിനായകന്‍ വീണ്ടും തമിഴില്‍ എത്തുന്ന സിനിമ കൂടിയാണിത്. ചിത്രത്തിലും വില്ലന്‍ വേഷത്തിലാകും വിനായകനെത്തുക എന്ന സൂചനയുണ്ട്.   2016 ല്‍ പ്രഖ്യാപനം നടത്തി ചിത്രീകരണം ആരംഭിച്ച  ധ്രുവ നചിത്തരം  ഈ വര്‍ഷം നവംബര്‍ 24ന് തിയേറ്ററുകളിലെത്തുമെന്നാണ് നിര്‍മ്മാതാക്കളുടെ പ്രഖ്യാപനം. പലതവണ പറഞ്ഞ് പറ്റിച്ചിട്ടുള്ളതിനാല്‍ ഇത്തവണ ഒരു ട്രെയിലര്‍ ഗ്ലിംപ്സ് വീഡിയോയും കൂടി റിലീസ് തീയതിക്കൊപ്പം പുറത്തുവിട്ടിട്ടുണ്ട്. സംവിധായകന്‍ ഗൗതം മേനോന്‍റെ സിനിമകള്‍ റിലീസാകാന്‍ വൈകുന്നതിനെ ട്രോളന്മാരും സമൂഹമാധ്യമങ്ങളില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അടുത്ത കാലത്തെങ്ങാനും ഈ സിനിമ വരുമോ എന്ന ചോദിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരിക്കും ധ്രുവനച്ചത്തിരം എന്ന സൂചനയാണ് വീഡിയോയില്‍ നിന്ന് ലഭിക്കുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം 2018ല്‍ ഷൂട്ടിങ് നിര്‍ത്തിവെച്ച സിനിമ അടുത്തിടെയാണ് പുനരാരംഭിച്ചത്. ഒരു ആക്ഷന്‍ സ്പൈ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സീക്രട്ട് ഏജന്‍റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുക.റിതു വര്‍മ്മ,  പാര്‍ഥിപന്‍,  രാധിക ശരത്‍കുമാര്‍, സിമ്രാന്‍, ദിവ്യ ദര്‍ശിനി, മുന്ന സൈമണ്‍, വംശി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണന്‍, മായ എസ് കൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഹാരിസ് ജയരാജിന്‍റെ സംഗീതമാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്.