അഭ്യൂഹങ്ങള്‍ കാറ്റില്‍ പറത്തി സൂര്യയും ജ്യോതികയും!! ഫിന്‍ലന്‍ഡില്‍ ആഘോഷവുമായി താരദമ്പതികള്‍

ആരാധകരേറെയുള്ള താരദമ്പതികളാണ് തെന്നിന്ത്യയുടെ പ്രിയ താരങ്ങളായ സൂര്യയും ജ്യോതികയും. തമിഴ് സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പ്രണയവും വിവാഹവുമായിരുന്നു താരങ്ങളുടേത്. ഉത്തരേന്ത്യക്കാരിയാണ് ജ്യോതിക. തന്റെ പേരും നാടും വിശ്വാസവും എല്ലാം അടിമുടി മാറിയ…

ആരാധകരേറെയുള്ള താരദമ്പതികളാണ് തെന്നിന്ത്യയുടെ പ്രിയ താരങ്ങളായ സൂര്യയും ജ്യോതികയും. തമിഴ് സിനിമാ ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പ്രണയവും വിവാഹവുമായിരുന്നു താരങ്ങളുടേത്. ഉത്തരേന്ത്യക്കാരിയാണ് ജ്യോതിക. തന്റെ പേരും നാടും വിശ്വാസവും എല്ലാം അടിമുടി മാറിയ ശേഷമാണ് ജ്യോതിക താരപുത്രിയായി ചെന്നൈയിലേക്ക് ചേക്കേറിയത്. എന്നാല്‍ അടുത്തിടെ താര ദമ്പതികളെ കുറിച്ച് നെഗറ്റീവ് വാര്‍ത്തകളാണ് നിറഞ്ഞത്. ഇരുവരും വേര്‍പിരിയുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

തന്റെ മക്കളോടൊപ്പം ജ്യോതിക മുംബൈയിലേക്ക് താമസം മാറി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ദിയ, ദേവ് എന്നിവരാണ് താര ദമ്പതികളുടെ മക്കള്‍. എന്നാല്‍ അടുത്തിടെ ഇവര്‍ മുംബൈയില്‍ സ്ഥലം വാങ്ങിയിരുന്നു. ഇതാണ് യെന്നത് നേരാണ്. അതില്‍ നിന്നാണ് ഡൈവോഴ്‌സ് വാര്‍ത്തയും പ്രചരിച്ചത്.

എന്നാല്‍ ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ എല്ലാം തകര്‍ത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരങ്ങള്‍. ഫിന്‍ലന്‍ഡില്‍ അവധിക്കാലം ആസ്വദിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരങ്ങള്‍. ജ്യോതികയും സൂര്യയും ആഘോഷത്തിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഇതോടെ ആരാധകര്‍ക്കും ആശ്വാസമായിരിക്കുകയാണ്.

മഞ്ഞുപെയ്യുന്ന ഫിന്‍ലാന്റിലൂടെ താര ദമ്പതികള്‍ യാത്ര നടത്തുന്നതാണ് വീഡിയോയിലുള്ളത്. ”ജീവിതം ഒരു മഴവില്ല് പോലെയാണ്. നമുക്ക് അതിന്റെ നിറങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാം… ഞാന്‍ അതിലെ വെള്ള കണ്ടെത്തി,’ എന്നാണ് ജ്യോതിക വീഡിയോയില്‍ കുറിച്ചത്. ‘2024 യാത്രകളുടെ വര്‍ഷം’ എന്ന ക്യാപ്ഷനോടെയാണ് ജ്യോതിക വീഡിയോ പങ്കുവച്ചത്.

മമ്മൂട്ടി ചിത്രം ‘കാതല്‍’ സിനിമയിലാണ് ജ്യോതിക അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാര്യാ വേഷം ഓമന ഏറെ ശ്രദ്ധേയമായിരുന്നു. കംഗുവയാണ് സൂര്യയുടെ പുതിയ ചിത്രം.