‘വാടിവാസൽ’ സൂര്യ വെട്രിമാരൻ ചിത്രമൊരുങ്ങുന്നു

സൂര്യയും വെട്രിമാരനും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന ‘വാടിവാസലി’ന് ഉടൻ തുടക്കമാകുന്നു എന്നാണ് കോളിവുഡിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ.സി എസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള…

സൂര്യയും വെട്രിമാരനും ഒന്നിക്കുന്ന പുതിയ ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന ‘വാടിവാസലി’ന് ഉടൻ തുടക്കമാകുന്നു എന്നാണ് കോളിവുഡിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ.സി എസ് ചെല്ലപ്പയുടെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രമാണ് വാടിവാസൽ.


വാടിവാസൽ എന്ന സിനിമ വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിക്കപ്പെട്ടെങ്കിലും, കൊറോണയെത്തുടർന്ന് ചിത്രീകരണം നീണ്ടു പോവുകയായിരുന്നു. ഈ വർഷം ഏപ്രിൽ – മെയ് മാസത്തോടെ വെട്രിമാരനും സൂര്യയും സിനിമയ്ക്കായി സമയം മാറ്റിവയ്ക്കുമെന്ന് സംവിധായകൻ തമിഴ് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.സൂര്യഡബിൾ റോളിൽ എത്തുന്ന ചിത്രത്തിൽ അച്ഛൻ – മകൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുമത്രെ.

വാടിവാസലിനായി കഴിഞ്ഞ വർഷം സൂര്യ ജെല്ലിക്കെട്ട് പരിശീലനം നടത്തിയിരുന്നു.സിനിമയിൽ സൂര്യയ്ക്കൊപ്പം, നടൻ അമീറും, നടി ആൻഡ്രിയ ജെറമിയയും ഉൾപ്പടെയുള്ള മികച്ച താരനിര ചിത്രത്തിലുണ്ട്.ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളും സംഗീതവും ഒരുക്കുന്നത്.വി ക്രിയേഷൻസിന്റെ ബാനറിൽ മുതിർന്ന കലൈപുലി എസ് തനുവാണ് സിനിമ നിർമ്മിക്കുന്നത്.