ലിവിംഗ് ടുഗെദര്‍ മതിയാക്കി…!! സുസ്മിത സെന്നും കാമുകനും വേര്‍പിരിഞ്ഞു!

ബോളിവുഡ് സിനിമാ രംഗത്ത് ഏറെ ആരാധകരുള്ള നടിയാണ് സുസ്മിത സെന്‍. ഒരുപാട് വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ഈ നടിയുടെ ജിവിതം എങ്കിലും അതൊന്നും താരത്തിനോടുള്ള ആരാധന കുറയാന്‍ പ്രേക്ഷകര്‍ക്ക് ഒരു കാരണം ആയിരുന്നില്ല. ഇപ്പോഴിതാ താരം…

ബോളിവുഡ് സിനിമാ രംഗത്ത് ഏറെ ആരാധകരുള്ള നടിയാണ് സുസ്മിത സെന്‍. ഒരുപാട് വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ഈ നടിയുടെ ജിവിതം എങ്കിലും അതൊന്നും താരത്തിനോടുള്ള ആരാധന കുറയാന്‍ പ്രേക്ഷകര്‍ക്ക് ഒരു കാരണം ആയിരുന്നില്ല. ഇപ്പോഴിതാ താരം തന്റെ കാമുകനുമായി വേര്‍പിരിഞ്ഞു എന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വാര്‍ത്ത സോഷ്യല്‍ മീഡിയ കോളങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ്. 2018 മുതല്‍ പ്രണയത്തില്‍ ആയിരുന്ന ഇരുവരും ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നു. സുസ്മിത തന്നെയാണ് റോഹ്‌മാന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് തങ്ങള്‍ വേര്‍പിരിഞ്ഞ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

https://www.instagram.com/p/CX0v-ZHNna1/?utm_source=ig_web_copy_link

താനുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സുസ്മിത സെന്നും കാമുകന്‍ റോഹ്‌മാനും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാ വിഷയം ആയിരിക്കുകയാണ്. ”സുഹൃത്തുക്കളായിട്ട് ആയിരുന്നു ഞങ്ങളുടെ തുടക്കം, ഞങ്ങള്‍ സുഹൃത്തുക്കളായി തുടരുന്നു എന്നാല്‍ ആ ബന്ധം അവസാനിച്ചു… സ്നേഹം തുടരുന്നു” എന്നാണ് സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ഊഹാപോഹങ്ങള്‍ വേണ്ട, ഓര്‍മ്മകള്‍, നന്ദി, സ്നേഹം, സൗഹൃദം എന്നീ ഹാഷ്ടാഗുകളും താരം പങ്കുവെച്ചിട്ടുണ്ട്. സുസ്മിതയ്ക്കും നടി ദത്തെടുത്ത രണ്ട് പെണ്‍കുട്ടികള്‍ക്കും ഒപ്പമായിരുന്നു റോഹ്‌മാന്‍ വര്‍ഷങ്ങളായി താമസിച്ചു കൊണ്ടിരുന്നത്. കുറച്ച് നാളുകളായി കാമുകന് ഒപ്പമുള്ള താരത്തിന്റെ പുതിയ ഫോട്ടോകള്‍ ഒന്നും കാണാതിരുന്നപ്പോഴേ ആരാധകര്‍ക്കിടയിലും ചെറിയ സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സുസ്മിത തന്നെ എല്ലാം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ.്