നാടിന്റെ കാവൽക്കാരനായി മിന്നൽ മുരളി-റിവ്യൂ

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായ ചിത്രമാണ് മിന്നൽ മുരളി. മലയാള സിനിമയിൽ ഇതുരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രമോഷൻ ആണ് ഈ ചിത്രത്തിന് നൽകിയിരുന്നത്. ഗ്രേറ്റ് കളിയും യൂവരാജ് സിങ് എന്നിവരൊക്കെ…

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായ ചിത്രമാണ് മിന്നൽ മുരളി. മലയാള സിനിമയിൽ ഇതുരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രമോഷൻ ആണ് ഈ ചിത്രത്തിന് നൽകിയിരുന്നത്. ഗ്രേറ്റ് കളിയും യൂവരാജ് സിങ് എന്നിവരൊക്കെ ഈ സിനിമക്ക് പ്രമോഷനുമായി എത്തിയിരുന്നു. ഒറ്റിറ്റി ഫ്ലാറ്റ്ഫോമായ നെറ്ഫ്ലിക്സിൽ ആണ് ചിത്രം റിലീസ് ആയിട്ടുള്ളത്. ഈ സിനിമ കാണാൻ പോകുന്നവർ ഒരു ഹീറോ മൂവി എന്ന രീതിയിലെ ഈ സിനിമ കാണാൻ പാടുള്ളു. ബേസിൽ ജോസഫ് മുൻപ് തന്നെ പറഞ്ഞിട്ടുണ്ട് മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമാണ് ഇതെന്ന്.

അത്യാവശ്യം എല്ലാ താരങ്ങളും നല്ലരീതിയിൽ തന്നെ അഭിനയിച്ചിട്ടുണ്ട് സിനിമയിൽ, എടുത്ത് പറയേണ്ടത് ഹരിശ്രീ അശോകന്റെ ക്യാരക്ടർ ആണ്. ചില ഭാഗങ്ങളിൽ അദ്ദേഹത്തിന്റെ റോളുകൾ പ്രേഷകരുടെ മനസ്സ് കീഴ്പ്പെടുത്തുണ്ട്. ഗുരു സോമസുന്ദരൻ ആണ് വില്ലനായിട്ട് എത്തിയിരിക്കുന്നത്. രണ്ട് ചെറുപ്പക്കാർക്കിടയിൽ ഉണ്ടായിട്ടുള്ള അമാനിഷിക ശക്തിയിലേക്ക് പോകുന്ന തരത്തിലാണ് കഥ പോകുന്നത്. ഈ ചിത്രം കുട്ടികൾക്ക് വളരെ അധികം ഇഷ്ടപെടും എന്നതിൽ സംശയം ഇല്ല. മലയാള സിനിമയിൽ ഉപയോഗിക്കാൻ കഴിയുന്ന മാക്സിമം ടെക്‌നിക്കൽ ലെവൽ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.

ചിത്രത്തിലെ ബിജിഎം നല്ലരീതിയികൾ ചില സീനികളിൽ വർക്ക് ഔട്ട് ആയി. സൂപ്പർ ഹീറോ തരത്തിൽ ചിത്രം പോകുന്നുണ്ടകിൽ തന്നെ ചില സ്ഥലങ്ങളിൽ ഇമോഷൻസ് വർക്ക് ഔട്ട് ആയിട്ടുണ്ടെന്ന് പറയാം. കൂടാതെ ചില ഭാഗങ്ങളിൽ ഹ്യൂമറും വർക്ക് ഔട്ട് ആയിട്ടുണ്ടെന്ന് പറയാം. കഥയുടെ പച്ചാത്തലം നോക്കി ആരും സിനിമ കാണരുത്.