ബോളിവുഡ് സൂപ്പര്‍ നായിക സുസ്മിത സെനിന്റെ മകളും സിനിമയിലേക്ക്!!

മലയാളികള്‍ക്ക് സുപരിചിതയായ ബോളിവുഡ് താരം ആണ് സുസ്മിത സെന്‍. 1994 ലെ മിസ്സ് യൂണിവേഴ്‌സ കിരീടം നേടിയ നടി ബോളിവുഡില്‍ മിക്ക മുന്‍ നിര താരങ്ങളുടെയും നായിക ആയി തിളങ്ങിയിട്ടുണ്ട്. ഇപ്പൊള്‍ ഇതാ താരത്തിന്റെ മകളും സിനിമയില്‍ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങുകയാണ്.

മകള്‍ റെന്നെ മികച്ച അഭിനേത്രി ആവും എന്ന് താരം പ്രതീക്ഷ പ്രകടിപ്പിച്ചു. അതിനുള്ള തയ്യാറെടുപ്പില്‍ ആണ് രെന്നെ എന്ന് താരം പറഞ്ഞു. 2021 റീലീസ് ആയ സുട്ടബാസ്സി എന്ന ഷോര്‍ട്ട് ഫിലിമില്‍ റെന്നെ അഭിനയിച്ചിട്ടുണ്ട്.

അതുപോലെ 2023 റീലീസ് ആയ താലി എന്ന വെബ് സീരീസില്‍ ശബ്ദം നല്‍കിയിട്ടുണ്ട്. കൂടാതെ അവര്‍ ഒരു കഥക് നര്‍ത്തകിയും നല്ലൊരു ക്ലാസ്സിക്കല്‍ പാട്ടുകാരിയും ആണ്. അമ്മയെ പോലെ താരവും ബോളിവുഡ് കീഴടക്കുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.