കറുപ്പില്‍ തിളങ്ങി സ്വാസിക, പുതിയ ഫോട്ടോഷൂട്ട് വൈറലാകുന്നു

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് സ്വാസിക. സീത എന്ന സീരിയലിലൂടെയാണ് സ്വാസികയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സ്വാസിക, സീരിയലിലും സിനിമയിലും ഒരു…

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് സ്വാസിക. സീത എന്ന സീരിയലിലൂടെയാണ് സ്വാസികയെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്.
മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സ്വാസിക, സീരിയലിലും സിനിമയിലും ഒരു പോലെ സജീവമാണ്. ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ കിട്ടുമ്പോഴും സീരിയല്‍ കഥാപാത്രങ്ങള്‍ വിടാനും നടി തെയ്യാറല്ല.


മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് സ്വാസിക. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം താരം ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ കറുപ്പ് സാരിയില്‍ അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് സ്വാസിക. ബ്ലാക്ക് പ്ലെയിന്‍ സാരിക്ക് ഡിസൈന്‍ വരുന്ന ബ്ലൗസ് ആണ് സ്വാസിക ധരിച്ചത്. മുല്ലപ്പൂ ചൂടി , ആഭരണങ്ങളണിഞ്ഞ് സുന്ദരിയായിട്ടാണ് താരം ചിത്രങ്ങളില്‍ എത്തിയത്. ഫോട്ടോഗ്രാഫറായി നിതിന്‍സ് നിത് ആണ് ഈ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത്.
തന്റെ സാരിയോടുള്ള ഇഷ്ടത്തെ കുറിച്ച് പലപ്പോഴും സ്വാസിക തുറന്നു പറഞ്ഞിട്ടുണ്ട്. തന്നെ പ്രശസ്ത യാക്കിയ സീത എന്ന പരമ്പരയിലും സ്വാസികയുടെ വേഷം സാരി തന്നെയായിരുന്നു. നേരത്തെയും സാരി അണിഞ്ഞ നിരവധി ചിത്രം താരം പങ്കുവെച്ചിരുന്നു.