അവള്‍ എന്നെ ഉപേക്ഷിച്ച് അവനൊപ്പം പോയി, തുറന്ന് പറഞ്ഞ് വിധു പ്രതാപ്

നിരവധി ഹിറ്റുഗാനങ്ങളാണ് വിധു പ്രതാപ് എന്ന ഗായകന്റെ അക്കൗണ്ടിലുള്ളത്. വിധുപ്രതാപ് ഒരു റിയാലിറ്റി ഷോയിലെ ജഡ്ജായും എത്തുന്നുണ്ട്. ഇതിനെ കോമഡി കൗണ്ടറുകളെല്ലാം ഹിറ്റാണ്. ഇപ്പോഴിതാ തന്റെ പഴയ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഗായകന്‍.

വിധു പ്രതാപിന്റെ വാക്കുകള്‍- എല്ലാവര്‍ക്കും ആദ്യ പ്രണയം വളരെ അമൂല്യവും പരിശുദ്ധവുമൊക്കെ ആയിരിക്കുമല്ലോ. എന്റേതും മനോഹരമായ പ്രണയമായിരുന്നു. പത്താം ക്ലാസ് വരെ ബോയ്‌സ് സ്‌കൂളില്‍ ആണ് ഞാന്‍ പഠിച്ചത്. പ്രീഡിഗ്രി കാലമെത്തിയതോടെ മിക്‌സഡ് കോളജില്‍ ചേര്‍ന്നു. അവിടെ വച്ചാണ് ആദ്യാനുരാഗം തളിരിട്ടത്.


ഞാന്‍ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും അവള്‍ ആദ്യവര്‍ഷ വിദ്യാര്‍ഥിയുമായിരുന്നു. അങ്ങനെ ഞങ്ങള്‍ കുറച്ചു കാലം പ്രണയിച്ചു. പക്ഷേ ഞാന്‍ പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രിക്കു ചേരുന്നതിന്റെ ഇടയിലുള്ള സമയത്ത് മറ്റൊരുത്തനുമായി അവള്‍ ഇഷ്ടത്തിലായി. എപ്പോഴും അവള്‍ക്കൊപ്പം നടന്നിരുന്ന ഒരു പയ്യന്‍ തന്നെയായിരുന്നു അത്. അങ്ങനെ അവള്‍ എന്നെ ഉപേക്ഷിച്ച് അവനൊപ്പം പോയി വിധു പ്രതാപ് രസകരമായി പറഞ്ഞു. പ്രണയം പരാജയപ്പെട്ടപ്പോള്‍ വിഷമം തോന്നിയില്ലേ എന്ന് വിധുവിനോട് ചോദിച്ചപ്പോള്‍ ഒരു മണിക്കൂര്‍ മാത്രമേ വിഷമിച്ചിരുന്നുള്ളൂ