ഗായികയായല്ല ഉദ്യോഗസ്ഥയായി എന്നെ കാണാനാണ് അമ്മ ആഗ്രഹിച്ചത്, ശ്വേത മോഹന്‍

Follow Us :

ഗായിക സുജാതയും മകള്‍ ശ്വേതയും പിന്നണി ഗാന പ്രേക്ഷകരുടെ പ്രിയ ഗായകരാണ്. ഒരുപാട് മികച്ച ഗാനങ്ങളാണ് അമ്മയും മകളും മലയാളികള്‍ക്ക് സമ്മാനിച്ചത്. പക്ഷെ, താന്‍ ഗായികയാകുന്നതിനോട് അമ്മയ്ക്ക് ഒരു താത്പര്യവുമില്ലെന്ന് തുറന്ന് പറയുകയാണ് ശ്വേത ഇപ്പോള്‍.


ശ്വേതയുടെ വാക്കുകള്‍- എന്നെ മാസം മാസം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥയായി കാണണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം.
നേരത്തെ ഇരുവരും സംഗീതം പഠിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അനുസരിച്ചില്ല. എന്നാല്‍ ഒടുവില്‍ ആ മേഖലയിലേക്ക് ഞാന്‍ എത്തുകയായിരുന്നു ശ്വേത പറയുന്നു. ഈ മേഖലയിലേക്ക് വന്നപ്പോള്‍ തുടക്കം മുതല്‍ തന്നെ നല്ല സപ്പോര്‍ട്ട് തനിക്ക് ലഭിച്ചിരുന്നു. ആദ്യം മുതല്‍ക്കെ അമ്മയുടെ പേര് ചീത്ത ആക്കരുത് എന്നുണ്ടായിരുന്നു. എംബിഎ ചെയ്യ് പാട്ട് സൈഡ് ആയി കൊണ്ടുപോവാ എന്നായിരുന്നു അമ്മ ആദ്യം പറഞ്ഞത്. എന്നാല്‍ അതൊന്നും നടന്നില്ല. പഠിക്കുന്ന സമയത്ത് പല മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ചിത്ര ചേച്ചി ആണ് തന്നെ എന്റെ ഗുരുവിലേക്ക് എത്തിച്ചതും.