സ്വിംസ്യൂട്ട് ചിത്രങ്ങള്‍ക്ക് വിമര്‍ശനം, മറുപടിയുമായി വിദ്യുലേഖ രമണ്‍

കോമഡി വേഷങ്ങളിലൂടെ സുപരിചിതയായ താരമാണ് വിദ്യുലേഖ രമണ്‍. റണ്‍ രാജാ റണ്‍, രാജു ഗാരി ഗാടി, വെങ്കി മാമാ, മഹര്‍ഷി എന്നീ സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ വിവാഹിതയായ താരം മാലിദ്വീപിലാണ് ഹണിമൂണ്‍…

കോമഡി വേഷങ്ങളിലൂടെ സുപരിചിതയായ താരമാണ് വിദ്യുലേഖ രമണ്‍. റണ്‍ രാജാ റണ്‍, രാജു ഗാരി ഗാടി, വെങ്കി മാമാ, മഹര്‍ഷി എന്നീ സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ വിവാഹിതയായ താരം മാലിദ്വീപിലാണ് ഹണിമൂണ്‍ ആഘോഷത്തിനായി പോയത്. അവിടെവച്ചെടുത്ത ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ക്കായി താരം പങ്ക് വച്ചിട്ടുണ്ട്. പങ്ക് വച്ച ചിത്രങ്ങളിലെ ഒരു ഫോട്ടോയില്‍ താരം അണിഞ്ഞ സ്വിംസ്യൂട്ടാണ് ചില ആരാധകരെ ചൊടിപ്പിച്ചത്. വിമര്‍ശനങ്ങള്‍ കൂടിയപ്പോള്‍ മറുപടിയുമായി താരം തന്നെ രംഗത്തെത്തി.

താരത്തിന്റെ വാക്കുകള്‍ –
‘പ്രിയപ്പെട്ട സുഹൃത്തുക്കളെ, എനിക്ക് ധാരാളം മെസ്സേജുകള്‍ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാണ് ഡിവോഴ്‌സ് എന്നൊക്കെയാണ് ചില ആളുകള്‍ ചോദിക്കുന്നത്. ഞാനൊരു സ്വിമ്മിങ് സ്യൂട്ട് ധരിച്ച് ആണത്രേ കാരണം. വാവ്! അമ്മാവന്മാരോടും അമ്മായിമാരോടും, 1920കളില്‍ നിന്നും പുറത്തു വരിക. ഇത് 2021 ആയി. ഇവരുടെ കമന്റുകള്‍ ഏറ്റവും പ്രശ്‌നകരമായ ചിന്താഗതി എന്തെന്നാല്‍ സ്ത്രീകളുടെ വസ്ത്രധാരണമാണ് വിവാഹമോചനത്തിന് കാരണം എന്നതാണ്. അങ്ങനെയാണെങ്കില്‍ ”നല്ല വസ്ത്രം” ധരിക്കുന്നവര്‍ എല്ലാം തന്നെ അവരുടെ വിവാഹ ജീവിതത്തില്‍ ഹാപ്പി ആയിരിക്കണം? എനിക്ക് ലഭിച്ചിരിക്കുന്നത് വളരെ മികച്ച ഒരു ഭര്‍ത്താവിനെ ആണ്. ഇത്തരം ചിന്താഗതിയുള്ള ആളുകളെ ഒഴിവാക്കുവാന്‍ ആണ് അദ്ദേഹം എന്നോട് പറഞ്ഞത്. പക്ഷേ എനിക്ക് അതിനു സാധിക്കില്ല!’


‘നിങ്ങളുടെ വിഷാംശം നിറഞ്ഞ ചിന്താഗതി എനിക്ക് മാറ്റുവാന്‍ സാധിക്കില്ല. നിങ്ങളുടെ മനസ്സില്‍ സ്ത്രീവിരുദ്ധത മാറ്റുവാന്‍ നിങ്ങളുടെ ജീവിതത്തില്‍ ഉള്ള സ്ത്രീകള്‍ തന്നെ നിങ്ങളെ സഹായിക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്”