നല്ലതൊന്നും പറയാന്‍ എനിക്കില്ലായിരുന്നു, എല്ലാം വെളിപ്പെടുത്തി ഉമാനായര്‍

സീരിയലുകളിലൂടെ പ്രേക്ഷകമനം കവര്‍ന്ന താരമാണ് ഉമനായര്‍. വാനമ്പാടിയിലെ നിര്‍മലയും ഇന്ദുലേഖയിലെ കളപ്പുരയ്ക്കല്‍ ഗൗരിലക്ഷ്മിയും ഉമയുടെ ശക്തമായ രണ്ട് കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി സോഷ്യല്‍മീഡിയയിലും സീരിയലുകളിലും ഉമയെ കാണാനില്ലായിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി…

സീരിയലുകളിലൂടെ പ്രേക്ഷകമനം കവര്‍ന്ന താരമാണ് ഉമനായര്‍. വാനമ്പാടിയിലെ നിര്‍മലയും ഇന്ദുലേഖയിലെ കളപ്പുരയ്ക്കല്‍ ഗൗരിലക്ഷ്മിയും ഉമയുടെ ശക്തമായ രണ്ട് കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി സോഷ്യല്‍മീഡിയയിലും സീരിയലുകളിലും ഉമയെ കാണാനില്ലായിരുന്നു. ഇപ്പോഴിതാ അതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി ഉമ തന്നെ സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുകയാണ്. ലോക്ഡൗണ്‍ സമയത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയും അതിനെ തുടര്‍ന്നുണ്ടായ മാനസികസംഘര്‍ഷങ്ങളും നേരത്തെ തന്നെ ഉമ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കോവിഡ് പ്രതിസന്ധിയില്‍ തെല്ലൊന്ന് അയവ് വന്നപ്പോള്‍ പുതിയ പരമ്പരയിലൂടെ താരം തിരികെയെത്തുകയാണ്.


ഉമനായരുടെ വാക്കുകള്‍ – എല്ലാവര്‍ക്കും സുഖം എന്ന് കരുതുന്നു.. കുറെ നാളുകള്‍ ആയി നിങ്ങളുടെ ഇടയില്‍ നിന്നും മാറി നില്‍ക്കുന്നു നല്ലതൊന്നും പറയാന്‍ ഇല്ലായിരുന്നതുകൊണ്ടാണേ….. വീണ്ടും കളിവീട് എന്ന പരമ്പരയുമായി സൂര്യ ടി വി യിലേക്ക്… അപ്പോള്‍ തുടങ്ങാം അല്ലെ… വരില്ലേ കാണാന്‍, എന്ന് പറഞ്ഞുകൊണ്ടാണ് സീരിയലില്‍ തന്റെ ഒപ്പം അഭിനയിക്കുന്നവരുടെ ചിത്രം കൂടി ഉമാ പങ്കുവച്ചത്.