സയിദ് മസൂദ് ഡൽഹിയിലെത്തി; എമ്പുരാന് ആരംഭം

മലയാള സിനിമകളിൽ എമ്പുരാനോളം കാത്തിരിപ്പ് ഉയർത്തിയിരിക്കുന്ന ഒരു ചിത്രമില്ല. സ്‌കെയിലിലും കാൻവാസിലും മലയാള സിനിമയെ അത്ഭുതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എമ്പുരാൻ, വമ്പൻ വിജയം നേടിയ ലൂസിഫറിൻറെ തുടർച്ചയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം അഞ്ചാം തീയതി ഡൽഹിയിൽ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി സംവിധായകൻ പൃഥ്വിരാജ് ഡൽഹിയിലെത്തി. ഒരു ദിവസത്തെ ചിത്രീകരണം മാത്രമാണ് ഡൽഹിയിലുള്ളത്. അതിന് ശേഷം ഒരുമാസത്തെ ചിത്രീകരണം ലഡാക്കിലാണ്. ഡൽഹിയിലെ ചിത്രീകരണത്തിന് ശേഷം മോഹൻലാൽ കേരളത്തിലേക്ക് തിരിച്ചെത്തും. ജീത്തു ജോസഫ് ചിത്രം നേരിന്റെ ഡബ്ബിംഗ് പൂർത്തിയാക്കിയ ശേഷം ലഡാക്കിലേക്ക് പോകുമെന്നാണ് വിവരം. മോഹൻലാലിന് കൊച്ചിയിൽ രണ്ട് ദിവസം നീളുന്ന ഷെഡ്യൂളുണ്ടെന്നാണ് വിവരം. ലഡാക്ക് ഷെഡ്യൂൾ തുടങ്ങി ഏതാനും ദിവസത്തിനുള്ളിൽ മോഹൻലാൽ ജോയിൻ ചെയ്യും. പിന്നീട് ഷെഡ്യൂൾ ബ്രേക്ക് ആവുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂൾ അടുത്ത വർഷം ഫെബ്രുവരിയിലാണ് ആരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ലൂസിഫറിൽ ഉള്ളവരെ കൂടാതെ പുതിയ താരനിരയും ചിത്രത്തിൽ എത്തുമെന്നും പറയപ്പെടുന്നുണ്ട്. ചിത്രീകരണത്തിനിടെ ഇത് പ്രഖ്യാപിക്കും.ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും സംയുക്തമായാകും എമ്പുരാൻ നിർമിക്കുക. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാകും ചിത്രം പ്രദർശനത്തിന് എത്തുക. 2019 ൽ പുറത്തെത്തിയ ലൂസിഫറിൻറെ വിജയാഘോഷ വേളയിൽ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തെ ഇത്രയും നീട്ടിയത് കൊവിഡ് സാഹചര്യമായിരുന്നു. ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് അനൌദ്യോഗിക റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.  2019 ല്‍ പുറത്തെത്തിയ ലൂസിഫറിന്‍റെ വിജയാഘോഷ വേളയില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തെ ഇത്രയും നീട്ടിയത് കൊവിഡ് സാഹചര്യമായിരുന്നു. ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  ലൂസിഫറില്‍ മോഹന്‍ലാലിന്‍റെ എബ്രഹാം ഖുറേഷി ധരിച്ചിരുന്ന മോതിരത്തിന്റെ ചിത്രവും നിലത്ത് വീണ രക്തത്തിന്‍റെ പാട് പോലെ രണ്ടെന്ന അക്കത്തിന്‍റെ സൂചനയുമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ലൂസിഫര്‍ ഇറങ്ങിയ സമയത്ത് ഒട്ടേറെ ഫാന്‍ തിയറികള്‍ക്ക് വഴിതുറന്ന ഒന്നായിരുന്നു ഈ മോതിരം. ‘എമ്പുരാന്‍ വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാല്‍ അതിന്‍റെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണ്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും.

ഷൂട്ടിംഗ് എന്ന് ആരംഭിക്കും എന്ന് തീരുമാനം എടുക്കണമെങ്കില്‍ ആദ്യം അത് എവിടെയാണ് ചിത്രീകരിക്കേണ്ടത് എന്ന തീരുമാനം എടുക്കണം. എവിടെയൊക്കെ ചിത്രീകരിക്കും എന്ന് തീരുമാനമായാലാണ് ഒരു ടൈംലൈന്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുക. കാരണം കാലാവസ്ഥാപരമായി പല സ്ഥലങ്ങളിലും പല സമയങ്ങളാണ് ഷൂട്ടിം​ഗിന് അനുയോജ്യം ആവുക. എന്തായാലും 2023 പകുതിയോടെ ഇന്ത്യയിലെ, അല്ലെങ്കില്‍ കേരളത്തിലെ ചിത്രീകരണം തുടങ്ങണമെന്നാണ് എന്റെ ആ​ഗ്രഹം. ‘പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രോജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുജിത്ത് വാസുദവ് ആണ്. സംഗീതം ദീപക് ദേവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, കലാസംവിധാനം മോഹന്‍ദാസ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൌണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ കൊറിയോഗ്രഫി സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകര്‍.